Sunday, May 5, 2024
HomeIndia20കാരന്‍ ബന്ധുവിന്റെ തലവെട്ടി മാറ്റി; തലയ്‌ക്കൊപ്പം സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍

20കാരന്‍ ബന്ധുവിന്റെ തലവെട്ടി മാറ്റി; തലയ്‌ക്കൊപ്പം സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍

റാഞ്ചി: ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് 24കാരനായ ബന്ധുവിന്റെ തലവെട്ടി മാറ്റി 20കാരന്‍. വെട്ടിയെടുത്ത തലയ്‌ക്കൊപ്പം സെല്‍ഫിയെടുത്ത് പ്രതിയുടെ സുഹൃത്തുക്കള്‍.

ജാര്‍ഖണ്ഡിലെ ഖുന്‍തിയില്‍ മുര്‍ഹുവിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കാനു മുണ്ട എന്ന യുവാവിനാണ് ദാരുണാന്ത്യം സംഭവിച്ചത്.

സംഭവത്തില്‍ ഇരുപതുകാരനായ സാഗര്‍ മുണ്ടയും ഭാര്യയും ഉള്‍പ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാനു മുണ്ടയുടെ പിതാവ് ദാസായി മുണ്ട നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഇരുകുടുംബങ്ങളും തമ്മില്‍ ഭൂമി സംബന്ധിച്ച്‌ തര്‍ക്കമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 1ന് മകന്‍ കാനുമുണ്ട മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നതെന്ന് പിതാവ് പരാതിയില്‍ പറയുന്നു. മറ്റുള്ളവര്‍ വയലില്‍ പണിക്ക് പോയതായിരുന്നു. പണി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കാനുവിനെ അനന്തരവനായ സാഗര്‍ മുണ്ടയും സുഹൃത്തുക്കളും ചേര്‍ന്ന് പിടിച്ചുകൊണ്ടുപോയതായി സമീപവാസികള്‍ അറിയിച്ചു. കാനുവിനെ ബന്ധപ്പെടാനാകാത്തതിനെ തുടര്‍ന്ന് പിതാവ് ഡിസംബര്‍ 2ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. കുമാങ് ഗോപ്ല വനത്തില്‍ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. 15 കിലോമീറ്റര്‍ അകലെ ദുല്‍വ തുംഗ്രി മേഖലയില്‍ നിന്നാണ് തല കണ്ടെത്തിയതെന്ന് മുര്‍ഹു പോലീസ് അറിയിച്ചു. വെട്ടിമാറ്റിയ തല കയ്യില്‍ പിടിച്ച്‌ പ്രതികള്‍ സെല്‍ഫിയെടുത്തതായി പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട യുവാവിന്റെ ഉള്‍പ്പെടെ അഞ്ച് മൊബൈല്‍ ഫോണുകള്‍, മൂര്‍ച്ചയേറിയ രണ്ട് ആയുധങ്ങള്‍, മഴു, എസ്‌യുവി എന്നിവ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular