Friday, May 3, 2024
HomeGulfഅഞ്ചു മാസത്തിനിടെ അനുവദിച്ചത് 40 ലക്ഷം ഉംറ വിസകള്‍

അഞ്ചു മാസത്തിനിടെ അനുവദിച്ചത് 40 ലക്ഷം ഉംറ വിസകള്‍

ജിദ്ദ: ഉംറ സീസണില്‍ 40 ലക്ഷം ഉംറ വിസ അനുവദിച്ചതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ സീസണ്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ അഞ്ച് മാസത്തെ കണക്കാണിത്.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ക്കായാണ് ഇത്രയും വിസകള്‍ അനുവദിച്ചത്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയും ‘നുസ്‌ക്’ പ്ലാറ്റ്‌ഫോമിലൂടെയും തീര്‍ഥാടകരുടെ വരവ് സുഗമമാക്കുന്നതിന് നിരവധി വകുപ്പുകളുമായി സഹകരിച്ച്‌ മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്.

തീര്‍ഥാടകരുടെ വരവ് സുഗമമാക്കുക, ഉംറ കര്‍മങ്ങള്‍ എളുപ്പത്തില്‍ നിര്‍വഹിക്കുന്നതിന് ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ നല്‍കുക, അവരുടെ സാംസ്കാരികവും മതപരവുമായ അനുഭവം സമ്ബന്നമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

രാജ്യത്തിലേക്ക് വ്യക്തിഗതം, സന്ദര്‍ശനം, വിനോദസഞ്ചാരം തുടങ്ങിയ വിസകളിലൂടെ പ്രവേശിക്കുന്ന ആളുകള്‍ക്ക് ഉംറ കര്‍മങ്ങള്‍ക്കും റൗദാ സന്ദര്‍ശനത്തിനും കഴിയും. ‘നുസ്‌ക്’ ആപ്ലിക്കേഷന്‍ വഴി സമയം ബുക്ക് ചെയ്യണം. ഉംറ വിസയുടെ കാലാവധി 30 ദിവസത്തില്‍നിന്ന് 90 ദിവസമായി നീട്ടിയിട്ടുണ്ട്. രാജ്യത്തെ എല്ലാ കര, വ്യോമ, കടല്‍ മാര്‍ഗവും രാജ്യത്തേക്ക് പ്രവേശിക്കാമെന്നും ഹജ്ജ്-ഉംറ മന്ത്രാലയം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular