Saturday, May 4, 2024
HomeUSAബ്രിട്ടണില്‍ മലയാളി നഴ്‌സിന്റെയും കുട്ടികളുടെയും കൊലപാതകം: ഭര്‍ത്താവ് റിമാന്‍ഡില്‍

ബ്രിട്ടണില്‍ മലയാളി നഴ്‌സിന്റെയും കുട്ടികളുടെയും കൊലപാതകം: ഭര്‍ത്താവ് റിമാന്‍ഡില്‍

ലണ്ടന്‍ :കെറ്ററിങ്ങില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി സാജുവിനെ കോടതി റിമാന്‍ഡ് ചെയ്തു. തുടര്‍നടപടികളുടെ ഭാഗമായി വീണ്ടും ബുധനാഴ്ചനോര്‍താംപ്റ്റന്‍ഷര്‍ കോടതിയില്‍ ഹാജരാക്കും. മിഡ്ലാന്‍സിലെ വെല്ലിങ്ബറോ മജിസ്രട്രേട്ട് കോടതിയിലാണ് ഇന്നലെ രാവിലെ കേസന്വേഷിക്കുന്നനോര്‍താംപ്റ്റന്‍ഷര്‍ പൊലീസ് സാജുവിനെ ഹാജരാക്കിയത്. സാജുവിനെതിരായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥന്‍ കോടതിക്കു പുറത്തേക്കു കൊണ്ടുവന്നസാജു നിര്‍വികാരനായി പുറത്തു കാത്തുനിന്നവരെ നോക്കിയാണ് വാഹനത്തിലേക്ക് കയറിയത്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കെറ്ററിങ്ങിലെ വാടകവീട്ടില്‍ വച്ച്സാജു ഭാര്യ നഴ്‌സായ അഞ്ജു അശോകിനെയും മക്കളായ ജീവ (6) ജാന്‍വി (4) എന്നിവരെയും കൊലപ്പെടുത്തിയത്. മൂവരെയു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അഞ്ജുവിന്റെ ദേഹത്ത് ആഴത്തിലുള്ള മുറിവുകളും ഏല്‍പിച്ചിരുന്നു.

അഞ്ജുവിന്റെയും മക്കളുടെയും ഭൗതികശരീരങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് സുഹൃത്തുക്കള്‍ തുടക്കം കുറിച്ചു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി ഫ്യൂണറല്‍ സര്‍വീസുമായി സംസാരിച്ച് കരാറിലെത്തി. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്.

കോടതി അനുമതിയോടെ പൊലീസില്‍നിന്നും മൃതദേഹങ്ങള്‍ എന്നത്തേക്ക് വിട്ടുകിട്ടും എന്നതാണ് ഇനി അറിയേണ്ടത്. അതിവേഗം നടപടികള്‍ പുരോഗമിക്കുന്ന ഈ കേസില്‍ ഇക്കാര്യത്തില്‍ വലിയ കാലതാമസം ഉണ്ടാകാനിടയില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ പിന്നീട് ക്രിസ്മസ്, ന്യൂ ഇയര്‍ അവധിക്കു ശേഷമേ തുടര്‍ നടപടികള്‍ പ്രതീക്ഷിക്കേണ്ടതുള്ളൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular