Friday, May 3, 2024
HomeKeralaഹോംസ്റ്റേയുടെ മറവില്‍ അനാശാസ്യം: ചോദ്യം ചെയ്തയാളെ മര്‍ദ്ദിച്ച്‌ സി.പി.എം പ്രവര്‍ത്തകന്‍

ഹോംസ്റ്റേയുടെ മറവില്‍ അനാശാസ്യം: ചോദ്യം ചെയ്തയാളെ മര്‍ദ്ദിച്ച്‌ സി.പി.എം പ്രവര്‍ത്തകന്‍

ലപ്പുഴ: ഹോംസ്റ്റേയുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവന്നിരുന്ന സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗത്തെ ചോദ്യം ചെയ്ത സി.പി.എം നേതാവിന് മര്‍ദ്ദനം.

സി.പി.എം മുല്ലയ്ക്കല്‍ ഡി ബ്രാഞ്ച് സെക്രട്ടറി സോണി ജോസഫിനാണ് (42) ക്രൂരമായി മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നട്ടെല്ലിനും നെഞ്ചിനുമാണ് ഇയാള്‍ക്ക് പരിക്കേറ്റിരിക്കുന്നത്.

സോണിയെ ആക്രമിച്ച സിഐടിയു ഹെഡ് ലോഡ് വര്‍ക്കേഴ്സ് യൂണിയന്‍ മുന്‍ കണ്‍വീനറും സിപിഎം തിരുമല ബി ബ്രാഞ്ച് കമ്മിറ്റിയംഗവുമായ തിരുമല പോഞ്ഞിക്കരയില്‍ ടി.എ.സുധീര്‍, ഹോം സ്റ്റേ നടത്തിപ്പു പങ്കാളി സുനില്‍ എന്നിവരെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

അഗ്നിരക്ഷാ നിലയത്തിനു പടിഞ്ഞാറുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേയുടെ മറവില്‍ അനാശാസ്യം നടക്കുന്നതായി ആറ് മാസങ്ങള്‍ക്ക് മുന്‍പ് വിവരം ലഭിച്ചിരുന്നു. പിന്നാലെ നാട്ടുകാര്‍ ഇടപെട്ട് കെട്ടിടം പൂട്ടിക്കുകയായിരുന്നു. അന്ന് കെട്ടിടം പൂട്ടിക്കാന്‍ വേണ്ടി നടത്തിയ പ്രതിഷേധത്തില്‍ നേതൃത്വം നല്‍കാന്‍ സുധീറും രംഗത്തുണ്ടായിരുന്നു.

പിന്നാലെ സുധീറും സുനിലും ചേര്‍ന്ന് ഹോംസ്റ്റേ പാട്ടത്തിന് എടുത്ത് ഇവിടെ വീണ്ടും അനാശാസ്യം ആരംഭിച്ചു. നാട്ടുകാര്‍ സുധീറിനെതിരെ പാര്‍ട്ടിയില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്നു സിപിഎം പ്രവര്‍ത്തകര്‍ സുധീറിനെ താക്കീത് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ ആണ് ബ്രാഞ്ച് സെക്രട്ടറി ജോസഫിനെ വഴിയില്‍ തടഞ്ഞുവെച്ച്‌ സുധീറും കൂട്ടാളിയും കൂടി മര്‍ദ്ദിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular