Sunday, May 12, 2024
HomeIndiaത്രിപുരയില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാനൊരുങ്ങി സിപിഎം;

ത്രിപുരയില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാനൊരുങ്ങി സിപിഎം;

ത്രിപുരയില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാനൊരുങ്ങുകയാണ് സിപിഎം.

രണ്ട് ദശകത്തോളം സംസ്ഥാനം ഭരിച്ച സിപിഎമ്മിന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലാണ് ഭരണം നഷ്ടമായത്. അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച്‌ മാസത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വടക്കുകിഴക്കന്‍ സംസ്ഥാനം ഇത്തവണ തിരിച്ചു പിടിക്കാനുള്ള അടവുനയങ്ങള്‍ സ്വീകരിക്കുകയാണ് സിപിഎം. പുതിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് വിജയിക്കാന്‍ സ്വീകരിക്കേണ്ട നയങ്ങള്‍ളെ കുറിച്ച്‌ പിബി യോഗത്തില്‍ ചര്‍ച്ച നടക്കുകയാണ്.

പിബിയില്‍ നടക്കുന്ന ചര്‍ച്ചയുടെ തുടര്‍ച്ച അടുത്ത മാസം സിപിഎം ത്രിപുര സംസ്ഥാന കമ്മിറ്റിയില്‍ നടക്കും. സംസ്ഥാനം ഭരിക്കുന്ന ബിജെപിയെ പരാജയപ്പെടുത്താന്‍ കൂടുതല്‍ സീറ്റുകളില്‍ വിജയം നേടുന്നതിന് കോണ്‍ഗ്രസുമായി സഖ്യത്തിലെത്താമെന്നാണ് ഭൂരിഭാഗത്തിെന്‍റ നിലപാട്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഒൗദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. സംസ്ഥാന തലത്തില്‍ ചര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

മണിക് സര്‍ക്കാരിനെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണോയെന്നത് പിബി തീരുമാനിക്കും. 2018ലെ തെരഞ്ഞെടുപ്പില്‍ 60 അംഗ നിയമസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബിജെപി സഖ്യം അധികാരത്തിലെത്തിയത്. 43 സീറ്റുകളിലാണ് വിജയിച്ചത്. സിപിഎമ്മിന് 15 സീറ്റുകളാണ് ലഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular