Friday, May 3, 2024
HomeUSAന്യു യോർക്ക് സ്റ്റേറ്റ് അസംബ്ലിയിൽ ആദ്യമായി ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടി അംഗം

ന്യു യോർക്ക് സ്റ്റേറ്റ് അസംബ്ലിയിൽ ആദ്യമായി ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടി അംഗം

ന്യു യോർക്ക് സ്റ്റേറ്റ് അസംബ്ലിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടി അംഗമായി അനിൽ ബീഫൻ ജൂനിയർ സത്യപ്രതിജ്ഞ ചെയ്തു. ഇതിനു മുൻപ്  ഇന്ത്യൻ അമേരിക്കൻ അംഗങ്ങൾ ഡെമോക്രാറ്റുകൾ മാത്രം ആയിരുന്നു.

ന്യു യോർക്ക് ഡിസ്‌ട്രിക്‌ട് 105 ൽ നിന്നു ജയിച്ച ബീഫൻ  (29) സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ റിപ്പബ്ലിക്കൻ അംഗവും കൂടിയാണ്. ആദ്യത്തെ ന്യൂനപക്ഷ സമുദായ അംഗവും.

ഒൻപത് പട്ടണങ്ങളും മൂന്നു കൗണ്ടികളും ഉൾപ്പെട്ട ഡിസ്‌ട്രിക്ടിൽ 137,000 ആണ് ജനസംഖ്യ. 73.9% വെള്ളക്കാരാണ്.

ട്രിനിഡാഡിൽ നിന്നു കുടിയേറിയ ഇന്ത്യൻ വംശജരുടെ പുത്രൻ ജനിച്ചത് യുഎസിലാണ്. എല്ലാ ന്യു യോർക്കർമാർക്കും വേണ്ടി പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷ, പാഴ്‌വ്യയം, അനാവശ്യ നികുതി ഇവയൊക്കെയാണ് അടിയന്തര ശ്രദ്ധ വേണ്ട ജനകീയ വിഷയങ്ങൾ.

പല സഭാ സമിതികളിലും ഈ വര്ഷം അദ്ദേഹം ഉണ്ടാവും. സാങ്കേതിക വ്യവസായ രംഗത്താണ് അദ്ദേഹം ജോലി ചെയ്യുന്നത്. താമസം ഈസ്റ്റ് ഫിഷ്‌കില്ലിൽ.

അർകാഡിയ വാഴ്‌സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദമെടുത്തു. ഹാർവാഡിൽ നിന്ന് ബിസിനസിൽ മാസ്റ്റേഴ്സും.

First Indian American GOP member in NY state assembly

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular