Monday, May 6, 2024
HomeUSAയുഎസ് വിസകൾക്കുള്ള അപേക്ഷകൾക്കു നിരക്കു കുത്തനെ ഉയർത്താൻ നിർദേശം

യുഎസ് വിസകൾക്കുള്ള അപേക്ഷകൾക്കു നിരക്കു കുത്തനെ ഉയർത്താൻ നിർദേശം

യുഎസ് പൗരത്വം നേടാനുള്ള അപേക്ഷകൾക്കുള്ള ഫീസ് കുത്തനെ ഉയർത്താൻ യു എസ് സി ഐ എസ് ആലോചിക്കുന്നു. പ്രത്യേക വിഭാഗങ്ങൾക്കു നൽകുന്ന എച്-1 ബി താത്കാലിക തൊഴിൽ വിസയ്‌ക്കാണ്‌ ഏറ്റവും വലിയ വർധന ഉദ്ദേശിക്കുന്നത്. ഈ വിസ കിട്ടുന്നതിൽ അധികവും ഇന്ത്യക്കാരാണ്.

ഇപ്പോൾ 10 ഡോളറുള്ള എച്-1 ബി വിസയ്ക്ക് 215 ഡോളറാക്കണം എന്നാണ് നിർദേശം — 2,050% വർധന. എച്-1 ബി ഉൾപ്പെട്ട എച് 1 വിഭാഗത്തിൽ $460ൽ നിന്നു $780 ആക്കാനാണ് നിർദേശം.

കമ്പനികളിൽ സ്ഥലം മാറ്റത്തിന്റെ ഭാഗമായി യുഎസിലേക്കു വരാനുള്ള എൽ വിസയ്ക്ക് 201% കൂട്ടാനാണ് നിർദേശം: $460 ൽ നിന്ന് 1,385 ലേക്ക്. ‘ഓ’ വിഭാഗത്തിലുള്ള ജീവനക്കാർക്ക് 129% കൂടും.

‘കോടീശ്വര വിസ’ എന്നറിയപ്പെടുന്ന സംരംഭകരുടെ വിസയ്ക്ക് $3675ൽ നിന്നു 204% കൂടി  $11,160ൽ എത്തും.

ചില നിരക്കുകളിൽ മാറ്റം ഉണ്ടാവില്ല. ചിലതു കുറയ്ക്കും.

ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ച നിരക്കുകളെ കുറിച്ച് ജനങ്ങൾക്ക് 60 ദിവസത്തിനുള്ളിൽ പ്രതികരിക്കാം.

US proposes massive hike in visa fee

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular