Thursday, May 2, 2024
HomeIndiaജോഷിമഠില്‍ വീടുകളിലെ വിള്ളല്‍: ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങി, മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കും

ജോഷിമഠില്‍ വീടുകളിലെ വിള്ളല്‍: ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങി, മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കും

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമിയും വീടുകളും വിണ്ടുകീറുന്നതും ഇടിഞ്ഞു വീഴുന്നതും തുടരുന്നതിനിടെ ഉത്തരാഖണ്ഡണ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി പ്രദേശം സന്ദര്‍ശിക്കും.

ശനിയാഴ്ചയായിരിക്കും അദ്ദേഹം ജോഷിമഠിലെത്തുക. ഇതിന് മുന്നോടിയായി വെള്ളിയാഴ്ച ഉന്നതതല യോഗം നടക്കും. ദുരന്തനിവാരണ മാനേജ്മെന്റ്, ജലവിഭവം, ആഭ്യന്തര വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. ഇതിന് പുറമേ ഗര്‍വാല്‍ മണ്ഡല്‍ കമ്മീഷണറും ജില്ലാ മജിസ്ട്രേറ്റും യോഗത്തിനെത്തും.

ജോഷിമഠിലെ 561 വീടുകളിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇതുവരെ 66 കുടുംബങ്ങള്‍ വീടൊഴിഞ്ഞ് പോയിട്ടുണ്ട്. അതേസമയം, വിള്ളലിനെ തുടര്‍ന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരാഖണ്ഡ് ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. രാത്രികാല അഭയാര്‍ഥി കേന്ദ്രങ്ങളിലേക്കാണ് ഇവരെ മാറ്റുന്നത്. സുരക്ഷിതകേന്ദ്രങ്ങളിലേക്ക് തങ്ങളെ മാറ്റണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയിരുന്നു.

ജോഷിമഠില്‍ വീടുകളില്‍ വിള്ളല്‍ വീഴുന്നതിനെ കുറിച്ച്‌ പഠിക്കാന്‍ പ്രത്യേക ശാസ്ത്രസംഘത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഈ സംഘം സ്ഥലം സന്ദര്‍ശിച്ച്‌ സംഭവത്തെ കുറിച്ച്‌ അന്വേഷിക്കും.

ചമോലി ജില്ലയിലെ ജോഷിമഠ് നഗരത്തിലെ ഒമ്ബത് വാര്‍ഡുകളിലാണ് മണ്ണിടിച്ചിലും വീടുകളിലെ വിള്ളലും രൂക്ഷമായിരിക്കുന്നത്. വീടുകളുടെ ഭിത്തികളിലും തറയിലും റോഡുകളിലും വലിയ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് ഓരോ ദിവസം കഴിയുംതോറും വലുതായി വരികയുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular