Thursday, May 2, 2024
HomeIndiaഅഞ്ജലിയെ വലിച്ചിഴച്ച കാറിന്റെ ഉടമയും അറസ്റ്റില്‍; ഇതുവരെ പിടിയിലായത് ആറ് പേര്‍

അഞ്ജലിയെ വലിച്ചിഴച്ച കാറിന്റെ ഉടമയും അറസ്റ്റില്‍; ഇതുവരെ പിടിയിലായത് ആറ് പേര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കിലോമീറ്ററോളം യുവതിയെ വലിച്ചിഴച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.

യുവതിയുടെ സ്കൂട്ടറുമായി നീങ്ങിയ ബലേനോ കാറിന്റെ ഉടമയായ അശുതോഷാണ് പിടിയിലായത്. കേസില്‍ നേരത്തെ അഞ്ച് പേര്‍ അറസ്റ്റിലായിരുന്നു.

ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയിലാണ് പെണ്‍കുട്ടിയെ കാറിനടിയിലൂടെ മണിക്കൂറുകളോളം വലിച്ചിഴച്ച്‌ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയെ പ്രതികള്‍ക്ക് മുന്‍പരിചയമില്ലായിരുന്നുവെന്നും എന്നാല്‍ കാറിനടിയില്‍ പെണ്‍കുട്ടി കുടുങ്ങിയതിനെകുറിച്ച്‌ അവര്‍ക്ക് അറിയാമായിരുന്നുവെന്നുമാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ നല്‍കുന്ന സൂചനയെന്നും പൊലീസ് പറഞ്ഞു.

സംഭവം നടന്നത് ജനുവരി ഒന്നിന് പുലര്‍ച്ചെ 2.04നും 2.06നുമിടയിലാണ്. മൃതദേഹം കണ്ടെത്തിയ 4.15നും. സംഭവം നടന്നതും മൃതദേഹം കണ്ടെത്തിയതുമായ സ്ഥലങ്ങള്‍ തമ്മില്‍ 10-12 കി.മി ദൂര വ്യത്യാസമുണ്ട്. എത്ര ദൂരം കാറിനടിയിലൂടെ പെണ്‍കുട്ടിയെ വലിച്ചിഴച്ചു എന്നത് വ്യക്തമായി പറയാന്‍ സാധിക്കില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

കേസിലെ മുഖ്യ ദൃക്സാക്ഷിയായ അഞ്ജലിയുടെ സുഹൃത്ത് നിധിയുടെ മൊഴി പൊലീസ് എടുത്തിരുന്നു. അപകടം നടക്കുമ്ബോള്‍ അഞ്ജലിക്കൊപ്പം സ്കൂട്ടറില്‍ നിധിയുമുണ്ടായിരുന്നു. നിധിയും പ്രതികളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular