Sunday, April 28, 2024
HomeKeralaഎടപ്പാളില്‍ വന്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

എടപ്പാളില്‍ വന്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

ലപ്പുറം: ജില്ലയിലെ എടപ്പാളില്‍ വന്‍തോതില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. വിപണിയില്‍ ഒന്നര കോടി വില വരുന്ന മൂന്ന് ലക്ഷം പുകയില പാക്കറ്റുകളാണ് എക്സൈസ് സംഘം പിടികൂടിയത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് ഉത്തരമേഖല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഉത്പന്നങ്ങള്‍ പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ പിടികൂടിയിട്ടുണ്ട്. പട്ടാമ്ബി സ്വദേശി രമേശ്, അലി, നെടുമങ്ങാട് സ്വദേശി ശമീര്‍ എന്നിവരെയാണ് പിടികൂടിയത്. വട്ടംകുളത്തെ ബിസ്‌കറ്റ് ഗോഡൗണിന്റെ മറവിലാണ് പുകയില ഉത്പന്നങ്ങള്‍ ഇടപാട് നടത്തിയത്. രാത്രി 10 മണിയോടെ രണ്ട് ട്രക്കുകളിലായി കടത്തുമ്ബോഴാണ് എക്‌സൈസ് പിടികൂടിയത്. ഹാന്‍സ്, ശംഭു അടക്കമുള്ളവയാണ് കടത്തിയത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular