Monday, May 6, 2024
HomeKeralaനെടുമ്ബാശേരിയില്‍ വീണ്ടും സ്വ‌ര്‍ണവേട്ട; ഗര്‍ഭനിരോധന ഉറകളിലാക്കി മലദ്വാരത്തിലൊളിപ്പിച്ച്‌ കടത്താന്‍ ശ്രമം

നെടുമ്ബാശേരിയില്‍ വീണ്ടും സ്വ‌ര്‍ണവേട്ട; ഗര്‍ഭനിരോധന ഉറകളിലാക്കി മലദ്വാരത്തിലൊളിപ്പിച്ച്‌ കടത്താന്‍ ശ്രമം

കൊച്ചി : നെടുമ്ബാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. ഗര്‍ഭനിരോധന ഉറകളിലൊളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 38 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്.

ദുബൈയില്‍ നിന്നും വന്ന പാലക്കാട് സ്വദേശി മുഹമ്മദില്‍ നിന്നുമാണ് കസ്റ്റംസ് സ്വര്‍ണം പിടിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തു. മൂന്ന് ഗര്‍ഭ നിരോധന ഉറകളിലായി പേസ്റ്റ് രൂപത്തിലാക്കിയ 833 ഗ്രാം സ്വര്‍ണമാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തണ ശ്രമിച്ചത്.

അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തിലും ഇന്ന് വന്‍ സ്വര്‍ണ്ണക്കടത്ത് കസ്റ്റംസ് സംഘം പിടികൂടി. അഞ്ചു കേസുകളില്‍ നിന്നായി കസ്റ്റംസ് മൂന്ന് കോടിയോളം രൂപയുടെ സ്വര്‍ണ്ണം പിടിച്ചെടുത്തു. വിമാനത്തിന്റെ ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും സ്വര്‍ണ്ണം കണ്ടെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular