Friday, May 10, 2024
HomeKeralaമയക്കുമരുന്ന് ഉപയോഗിച്ച്‌ വണ്ടിയോടിക്കാം എന്നു കരുതേണ്ട; ലൈസന്‍സ് തെറിക്കും

മയക്കുമരുന്ന് ഉപയോഗിച്ച്‌ വണ്ടിയോടിക്കാം എന്നു കരുതേണ്ട; ലൈസന്‍സ് തെറിക്കും

തിരുവനന്തപുരം; മയക്കുമരുന്ന് ഉപയോഗിച്ചശേഷം വാഹനം ഓടിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പൊലീസ്, മോട്ടോര്‍വാഹന വകുപ്പുകള്‍ക്ക് ഇതുസംബന്ധിച്ച്‌ നിര്‍ദേശം നല്‍കി.

പൊലീസ് പിടികൂടുന്ന കേസുകളില്‍ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍വാഹനവകുപ്പിന് കത്ത് നല്‍കും. ഒന്നിലധികംതവണ കുറ്റകൃത്യം ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കും

വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിന് തയ്യാറാക്കിയ പ്രത്യേക വാഹനങ്ങളുടെ സൗകര്യം പ്രയോജനപ്പെടുത്തി മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞത്. ഗതാഗത നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഹൈവേ പട്രോളിംഗ് ശക്തിപ്പെടുത്തണം. ഹോട്ട് സ്‌പോട്ടുകളില്‍ പോലീസ് സാന്നിദ്ധ്യം ഉറപ്പാക്കണമെന്നും നിശ്ചിത കാലയളവുകളില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി പരിശോധന നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular