Wednesday, May 8, 2024
HomeKeralaസെല്‍ഫി എടുക്കാന്‍ കഴുത്തിലിട്ട പാമ്ബിന്റെ കടിയേറ്റ് യുവാവ് മരിച്ചു

സെല്‍ഫി എടുക്കാന്‍ കഴുത്തിലിട്ട പാമ്ബിന്റെ കടിയേറ്റ് യുവാവ് മരിച്ചു

നെല്ലൂര്‍ : പാമ്ബിനെ കഴുത്തിലിട്ട് സെല്‍ഫി എടുക്കുന്നതിനിടെ പാമ്ബുകടിയേറ്റ് യുവാവ് മരിച്ചു. പൊട്ടിശ്രീരാമുലു നെല്ലൂര്‍ ജില്ലയിലെ കണ്ടുകൂര്‍ പട്ടണത്തിലാണ് സംഭവം നടന്നത്.

ടൗണില്‍ ജ്യൂസ് കട നടത്തുന്ന മണികണ്ഠ റെഡ്ഡി (32) എന്നയാളാണ് പാമ്ബുകടിയേറ്റ് മരിച്ചത്. വഴിയില്‍ ഇരിക്കുകയായിരുന്ന പാമ്ബാട്ടിയില്‍ നിന്ന് പാമ്ബിനെ എടുത്ത് കഴുത്തിലിട്ട് സെല്‍ഫി എടുക്കുന്നതിനിടെ കടിയേല്‍ക്കുകയായിരുന്നു.

കഴുത്തില്‍ നിന്ന് പാമ്ബിനെ എടുത്ത് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നത്. പാമ്ബുകടിയേറ്റയുടനെ മണികണ്ഠനെ ഓംഗോളിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

പാമ്ബുകടിയേറ്റെന്ന് മണികണ്ഠന്‍ പാമ്ബാട്ടിയോട് പറഞ്ഞപ്പോള്‍ ഒരു ദിവസം മുമ്ബ് തന്നെ അതിന്റെ പല്ലുകള്‍ നീക്കം ചെയ്തെന്നാണ് മറുപടി നല്‍കിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular