Thursday, May 2, 2024
HomeIndiaലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ

ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ

ന്യൂഡല്‍ഹി : ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ.

ഡല്‍ഹിയില്‍ പങ്കാളിയെ കൊലപ്പെടുത്തിയ കേസിന്റെ പശ്ചാത്തലത്തിലായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ അഭിപ്രായം രേഖപ്പെടുത്തിയത്.

ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് വീടുകളില്‍ പ്രശ്നങ്ങള്‍ തുറന്നുപറയാന്‍ കഴിയുന്ന അന്തരീക്ഷം ഉണ്ടാക്കണമെന്നും അവര്‍ ട്വറ്ററില്‍ കുറിച്ചു. ‘മാതാപിതാക്കള്‍ കുട്ടികളോട് ബഹുമാനത്തോടെ പെരുമാറണമെന്നും അവര്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം സഹായം തേടാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും രേഖ ശര്‍മ്മ പറയുന്നു. അത്തരം സാഹചര്യമില്ലെങ്കില്‍ കുട്ടികള്‍ അവരുടെ ചിന്തകളും വികാരങ്ങളും പങ്കിടാന്‍ മടിക്കും. കുട്ടികള്‍ പ്രായപൂര്‍ത്തിയാകുമ്ബോള്‍, നമ്മുടെ സുഹൃത്തുക്കളായി പരിഗണിക്കേണ്ടത് പ്രധാനമാണ്. അവരുടെ പ്രശ്‌നങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും നമ്മോട് തുറന്നുപറയാന്‍ അവരെ അനുവദിക്കണം…’ ഇത്തരം ദാരുണമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ കുടുംബത്തിനും പങ്കുണ്ടെന്നും അവര്‍ പറഞ്ഞു.

ഫെബ്രുവരി 10 നായിരുന്നു ന്യൂഡല്‍ഹിയില്‍ സാഹില്‍ ഗെഹ്ലോട്ട് (24) പങ്കാളിയായിരുന്ന നിക്കിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കുകയും ചെയ്തു. കൊലപാതകത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ സാഹില്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. സാഹിലും നിക്കിയും 2020ല്‍ വിവാഹിതരായിരുന്നെന്ന് ഡല്‍ഹി പൊലീസ് പറയുന്നു.

അതേസമയം, വിവാഹം കഴിച്ച കാര്യം തങ്ങള്‍ക്കറിയില്ലായിരുന്നെന്ന് കൊല്ലപ്പെട്ട നിക്കിയുടെ വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ സാഹിലിന്റെ കുടുംബം ഈ ബന്ധത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായും പൊലീസ് പറയുന്നു. നിക്കിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ സാഹലിന്റെ സുഹൃത്തുക്കളും കുടുംബവും സഹായിച്ചിരുന്നെന്ന് പൊലീസ് പറയുന്നു.

ഗൂഢാലോചനയില്‍ പങ്കെടുത്ത കുറ്റത്തിന് സാഹിലിന്റെ പിതാവ് വീരേന്ദര്‍ സിങ്ങിനെയും രണ്ട് സഹോദരന്മാരെയും രണ്ട് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular