Thursday, May 2, 2024
HomeIndiaഎന്തും സംഭവിക്കാം, കടുവയും പുലിയും നേര്‍ക്കുനേര്‍; അപൂര്‍വ്വ ദൃശ്യം

എന്തും സംഭവിക്കാം, കടുവയും പുലിയും നേര്‍ക്കുനേര്‍; അപൂര്‍വ്വ ദൃശ്യം

ടുവയും പുലിയും കടുവയും സിംഹവും സിംഹവും പുലിയും നേര്‍ക്കുനേര്‍ വന്നാല്‍ എന്തായിരിക്കും സംഭവിക്കുക എന്ന് അപൂര്‍വ്വമായെങ്കിലും ചിന്തിച്ച്‌ കാണും.

കഴിഞ്ഞദിവസം കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പുലി മരത്തില്‍ കയറുന്നതും ഭാരം കാരണം കടുവയ്്ക്ക് മരത്തിന്റെ മുകളിലേക്ക് കയറാന്‍ കഴിയാത്തതുമായ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിച്ചത്.

ഇപ്പോള്‍ കടുവയും പുലിയും നേര്‍ക്കുനേര്‍ വന്നതിന്റെ ദൃശ്യത്തിനാണ് കാഴ്ചക്കാര്‍ ഏറെയും. പന്ന കടുവ സംരക്ഷണ മേഖലയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മരത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വന്ന പുലി, കടുവയുടെ മുന്നില്‍ അകപ്പെടുന്നതാണ് വീഡിയോ.

പുലി രക്ഷപ്പെടാനുള്ള പഴുത് നോക്കുമ്ബോള്‍, പുലിയുടെ ചുറ്റും തുടര്‍ച്ചയായി വട്ടംകറങ്ങി ആക്രമിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ് കടുവ. ഒന്നര മിനിറ്റിന് ശേഷംപുലിയെ ആക്രമിക്കാതെ കടുവ മടങ്ങിപ്പോയി. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അമ്മ കടുവയാണ് ആക്രമിക്കാതെ പുലിയുടെ ചുറ്റും നടന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular