Thursday, May 9, 2024
HomeKeralaവഴികളിൽ വീണ്ടും കറുപ്പിന് വിലക്ക്

വഴികളിൽ വീണ്ടും കറുപ്പിന് വിലക്ക്

കോഴിക്കോട് :- കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വഴികളിൽ കറുപ്പിന് വീണ്ടും വിലക്ക്‌ ഏർപ്പെടുത്തി. ഇന്നലെ പുലർച്ചെ സിപി എം മുൻ എംഎൽഎയുടെ മരണവീട്ടിൽ ഉറങ്ങി കിടന്നിരുന്ന 2 യൂത്ത്‌ ലീഗ് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കിലാക്കുകയും തുടർന്ന് മരണവീടിനു സമീപം കെട്ടിയിരുന്ന കറുത്ത കൊടി പോലീസ് അഴിച്ചുമാറ്റുകയും ചെയ്തു.

ചാലിൽ കല്ലൂക്കാരന്റെവിട കെ. ആർ. മോനീർ (42), മാക്കിട്ടപുരയിൽ വി. മുനീർ (36) വന്നിവരെയാണ് തടങ്ങിലാക്കിയത്. മുഖ്യമന്ത്രി കോഴിക്കോടിനു പുറപ്പെട്ടശേഷം അവരെ വിട്ടയച്ചു.

രാവിലെ മീഞ്ചന്ത ഗവ. ആർട്സ് കോളേജിലെ ജൈവവൈവിദ്യ കോൺഗ്രസിൽ മുഖ്യ മന്ത്രി പങ്കെടുത്തിരുന്നു. കോളേജിൽ കറുത്ത വസ്ത്രവും മാസ്ക്കും ഒഴിവാക്കുവാൻ കോളേജ് അധികൃതർ നിർദേശം നൽകിയിരുന്നു. കോളേജ് ഐഡന്റിറ്റി കാർഡോ പ്രത്യേക പാസ്സോ ഇല്ലാത്തവരെ ക്യാമ്പസ്സിനുള്ളിലേക്ക്‌ പ്രവേശിപ്പിച്ചില്ല. ചടങ്ങിനത്തിയവരുടെ ബാഗ് ഉൾപ്പെടെ പരിശോധിച്ചതിനു ശേഷമാണു പ്രവേശിപ്പിച്ചത്.

കറുപ്പിന് വിലക്കുണ്ടായിരുന്നിട്ടും മീഞ്ചന്ത ആർട്സ് കോളേജിലെ ജൈവവൈവിദ്യ കോൺഗ്രസ് ഉദ്ഘടനവേദിയിൽ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്ന മന്ത്രി പി. എ. മുഹമദ് റിയാസ് കറുപ്പാണെന്നു ഒറ്റ നോട്ടത്തിൽ തോന്നുന്ന ഇരുണ്ട നിറത്തിലുള്ള വസ്ത്രം ധരിച്ച് എത്തിയത് ആശയകുഴപ്പം ഉണ്ടാക്കി.

രാത്രി ഏഴോടെ കോഴിക്കോട് മിനി ബൈപ്പാസിൽ കെസ് യു പ്രവർത്തകർ കരിങ്കൊടി ഉയർത്തി. വാഹനത്തിനു നേരെ എത്തിയ സനോജ് കുരുവാട്ടൂർ, റനീസ് മുണ്ടിയത്ത്, റിഷികേശ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇന്നലെ 212 പോലീസുകാരെയാണ് കോഴിക്കോട്ട് നിയോഗിച്ചത്. മറ്റ് ജില്ലകളിൽ 200 പേരും

ശ്രുതിലക്ഷ്മി ജെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular