Sunday, May 5, 2024
HomeIndiaരാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചത് വിദ്യാര്‍ത്ഥികളെ; ആംആദ്മിപാര്‍ട്ടിക്കെതിരെ കേസ്

രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചത് വിദ്യാര്‍ത്ഥികളെ; ആംആദ്മിപാര്‍ട്ടിക്കെതിരെ കേസ്

ദില്ലി : വിദ്യാര്‍ത്ഥികളെ ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ ആംആദ്മിപാര്‍ട്ടിക്കെതിരെ കേസ്. മനീഷ് സിസോദിയയെ പിന്തുണച്ചുള്ള പരിപാടിയില്‍ ആആദ്മി പാര്‍ട്ടി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചെന്നും ഇത് കുട്ടികളെ ദുരുപയോഗം ചെയ്തതാണെന്നും കാട്ടി ഡല്‍ഹി പൊലീസിന് പരാതി ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസാണ് കേസെടുത്തത്. ബിജെപി നേതാവ് മനോജ് തിവാരി നാഷ്ണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എന്‍സിപിസിആര്‍ എഎപി നേതാവ് ആദിഷിക്കെതിരെ ഡല്‍ഹി പൊലീസ് കമ്മീഷ്ണര്‍ക്കും ചീഫ് സെക്രട്ടറിക്കും കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

തിവാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ വിദ്യാഭ്യാസ ടാസ്‌ക് ഫോഴ്സിലെ അംഗങ്ങളായ ശൈലേഷ്, രാഹുല്‍ തിവാരി, മൈത്രേയി കോളേജ് ചെയര്‍പേഴ്സണ്‍ വൈഭവ് ശ്രീവാസ്തവ് , വിദ്യാഭ്യാസ ടാസ്‌ക് ഫോഴ്സ് അംഗവും ഉപമുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫുമായ താരിഷി ശര്‍മ്മ എന്നിവരെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കുട്ടികളെ രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുപ്പിച്ചതെന്ന് എന്‍സിപിസിആര്‍ കമ്മീഷ്ണര്‍ക്കയച്ച കത്തില്‍ പറയുന്നു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ അവരുടെ വ്യക്തിപരമായ അജണ്ടകള്‍ക്കും രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കുമായി ഡല്‍ഹി എഡ്യുക്കേഷന്‍ ടാസ്‌ക് ഫോഴ്‌സ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയെന്നും ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും എന്‍സിപിസിആര്‍ ആവശ്യപ്പെട്ടു.അതെ സമയം ദില്ലി മദ്യനയക്കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയയെ രണ്ട് ദിവസത്തെ സിബിഐ കസ്റ്റഡിക്കു ശേഷം തിങ്കളാഴ്ച്ച വീണ്ടും കോടതിയില്‍ ഹാജരാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular