Wednesday, May 8, 2024
HomeIndiaഗോവയിലെത്തിയ കുടുംബം റിസോര്‍ട്ടില്‍ ആക്രമണത്തിനിരയായി: കത്തിയും വാളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് കുടുംബം

ഗോവയിലെത്തിയ കുടുംബം റിസോര്‍ട്ടില്‍ ആക്രമണത്തിനിരയായി: കത്തിയും വാളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് കുടുംബം

ഗോ : ഗോവയില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ആക്രമണം. ഡല്‍ഹി സ്വദേശികളായ കുടുംബമാണ് ഗോവയിലെ അന്‍ജുനയിലെ റിസോര്‍ട്ടില്‍ ആക്രമിക്കപ്പെട്ടത്.

അക്രമികള്‍ വാളും കത്തിയുമായെത്തിയാണ് കുടുംബത്തെ ആക്രമിച്ചത്.

കുടുംബത്തിലെ അംഗമായ ജതിന്‍ ശര്‍മയാണ് ആക്രമിക്കപ്പെട്ട കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ബീച്ചിനടുത്തുള്ള സ്പാസിയോ ലേഷ്വര്‍ എന്ന റിസോര്‍ട്ടിലായിരുനു കുടുംബം താമസിച്ചിരുന്നത്. റിസോര്‍ട്ടിലെ സ്റ്റാഫിന്റെ പെരുമാറ്റത്തില്‍ അസംതൃപ്താരയ കുടുംബം പരാതി മാനേജരെ അറിയിക്കുകയും അദ്ദേഹം സ്റ്റാഫിനെ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ആക്രമണമുണ്ടായതെന്ന് ജതിന്‍ ആരോപിച്ചു.

കുടുംബവുമൊത്ത് പൂളിനടുത്ത് ഇരിക്കുമ്ബോഴാണ് 14-15 പേര്‍ ഒരുമിച്ചെത്തി ആക്രമിച്ചത്. റിസോര്‍ട്ട് ജീവനക്കാരും അതിലുണ്ടായിരുന്നു. ഇവരുടെ കൈയില്‍ വാളും കത്തിയുമുള്‍പ്പെടെയുള്ള ആയുധങ്ങളുമുണ്ടായിരുന്നെന്ന് ജതിന്‍ പറഞ്ഞു.

സംഭവത്തെ കുറിച്ച്‌ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യം കേസെടുത്ത പൊലീസ് പിന്നീട് പ്രതികളെ വിട്ടയച്ചുവെന്നും ജതിന്‍ ആരോപിച്ചു.

മുഖ്യമന്ത്രി പ്രമോദ് സാവന്ത് സംഭവത്തെ അപലപിച്ചു. ഈ ആക്രമണം അംഗീകരിക്കാനാവാത്തതാണെന്നും പ്രതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം സാമൂഹിക വിരുദ്ധരാണ് സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാകുന്നത്. അത് ശക്തമായി കൈകാര്യം ചെയ്യണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular