Saturday, June 1, 2024
HomeKeralaഭിന്നശേഷിക്കാരനായ കച്ചവടക്കാരനില്‍ നിന്ന് പണവും ലോട്ടറിയും തട്ടിയെടുത്തയാള്‍ പിടിയില്‍

ഭിന്നശേഷിക്കാരനായ കച്ചവടക്കാരനില്‍ നിന്ന് പണവും ലോട്ടറിയും തട്ടിയെടുത്തയാള്‍ പിടിയില്‍

ശാസ്താംകോട്ട : ഭരണിക്കാവില്‍ ഭിന്നശേഷിക്കാരനായ ലോട്ടറി കച്ചവടക്കാരനില്‍ നിന്ന് പണവും ലോട്ടറിയും തട്ടിയെടുത്ത യുവാവ് പിടിയില്‍.
അമ്ബലത്തുംഭാഗം ഷെഹിന്‍ ഷാ മന്‍സിലില്‍ മന്‍സിലില്‍ ഷെഹിന്‍ഷാ എന്ന 23-കാരനെയാണ് ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായത്.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
മൈനാഗപ്പള്ളി വേങ്ങ പൊട്ടക്കണ്ണന്‍ മുക്കിന് സമീപം നെടിയത്ത് സതീഷിന്റെ പക്കല്‍നിന്നാണ് ഇയാള്‍ ലോട്ടറിയും പണവും തട്ടിയെടുത്തത്.
യുവാവ് തന്ത്രപരമായി ലോട്ടറി കച്ചവടക്കാരനെ കൂട്ടിക്കൊണ്ടുപോയാണ് തട്ടിപ്പ് നടത്തിയത്.
ഇയാളില്‍നിന്ന് 6000 രൂപയും ലോട്ടറിയുമാണ് തട്ടിയെടുത്തത്.
യുവാവ് ഭിന്നശേഷിക്കാരനായ കച്ചവടക്കാരനെ കൂട്ടിക്കൊണ്ട് പോയി തട്ടിപ്പ് നടത്തുന്നതിന്റെ നിരീക്ഷണ കാമറാ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular