Thursday, May 2, 2024
HomeIndiaദില്ലി മദ്യനയക്കേസ്; ചോദ്യം ചെയ്യലിനായി അരവിന്ദ് കെജ്രിവാള്‍ സിബിഐയുടെ മുന്നിലേക്ക്

ദില്ലി മദ്യനയക്കേസ്; ചോദ്യം ചെയ്യലിനായി അരവിന്ദ് കെജ്രിവാള്‍ സിബിഐയുടെ മുന്നിലേക്ക്

ദില്ലി : ദില്ലി മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിനായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സിബിഐക്ക് മുന്നിലേക്ക്.

രാജ് ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സിബിഐ ഓഫീസിലേക്ക് പോവുക. കെജ്‌രിവാളിന്റെ വീടിന് മുന്നില്‍ വന്‍ സുരക്ഷയാണ് ക്രമീകരിച്ചിട്ടുള്ളത്. മന്ത്രിമാരും സഹപ്രവര്‍ത്തകരും വസതിയിലേക്ക് എത്തുന്നുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ കെജ്‌രിവാളിനെ കാണാനെത്തിയിട്ടുണ്ട്. എല്ലാനേതാക്കളും കെജ് രിവാളിനെ അനുഗമിക്കും.

അതേസമയം, ബിജെപിക്കെതിരെ വിമര്‍ശനവുമായി കെജ് രിവാള്‍ രംഗത്തെത്തി. ബിജെപി സിബിഐയോട് തന്നെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട് എങ്കില്‍ ഉറപ്പായും അറസ്റ്റ് ഉണ്ടാകുമെന്ന് കെജ് രിവാള്‍ പ്രതികരിച്ചു. ബിജെപി താന്‍ അഴിമതിക്കാരന്‍ ആണെന്ന് പറയുന്നു. താന്‍ ഇന്‍കം ടാക്സില്‍ കമ്മീഷണര്‍ ആയിരുന്നു. വേണമെങ്കില്‍ കോടികള്‍ സമ്ബാദിക്കാമായിരുന്നു. താന്‍ അഴിമതിക്കാരന്‍ ആണെങ്കില്‍ ലോകത്തില്‍ ആരും സത്യസന്ധരല്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. സിബിഐ യുടെ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി മറുപടി നല്‍കുമെന്നും കെജ് രിവാള്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധത്തിനായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. രാജ് ഘട്ടിന് മുന്നില്‍ കെജ്‌രിവാള്‍ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ബിജെപി ധര്‍ണ നടത്തും. മഹാത്മാ ഗാന്ധിയെ കെജ്‌രിവാള്‍ അപമാനിച്ചു എന്നാണ് ബിജെപിയുടെ ആരോപണം. മദ്യനയ അഴിമതിയുടെ പ്രധാന സൂത്രധാരന്‍ അരവിന്ദ് കെജ്രിവാളെന്ന് ബിജെപി പറയുന്നു. കെജ്രിവാളാണ് മദ്യനയത്തിന്റെ കരട് സെക്രട്ടറിക്ക് നല്‍കിയത്. മദ്യവ്യവസായികള്‍ക്ക് 144 കോടി ലാഭം ഉണ്ടാക്കി നല്‍കി. ഇതിന്റെ കമ്മീഷന്‍ കെജ്രിവാളിന് പോയെന്നും ബിജെപി ആരോപിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular