Friday, May 3, 2024
HomeIndiaട്രാഫിക് പൊലീസിനെ കാറിടിപ്പിച്ച്‌ 18 കിലോമീറ്ററോളം വലിച്ചിഴച്ചു: 23കാരന്‍ പിടിയില്‍

ട്രാഫിക് പൊലീസിനെ കാറിടിപ്പിച്ച്‌ 18 കിലോമീറ്ററോളം വലിച്ചിഴച്ചു: 23കാരന്‍ പിടിയില്‍

മുംബൈയില്‍ ട്രാഫ്രിക് പൊലീസിനെ കാറിടിപ്പിച്ച്‌ 18 കിലോമീറ്ററോളം വലിച്ചിഴച്ച സംഭവത്തില്‍ 23-കാരന്‍ അറസ്റ്റില്‍.

ആദിത്യ ബെന്ദെ എന്നയാളെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. നവി മുംബൈയിലെ പാം ബീച്ച്‌ റോഡില്‍ വച്ചായിരുന്നു സംഭവം.

ട്രാഫിക്ക് സിഗ്നല്‍ ലംഘിച്ച ഇയാളുടെ വാഹനം നിര്‍ത്താന്‍ കൈകാണിച്ച ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ സിദ്ധേശ്വര്‍ മാലിയെ ബോണറ്റിലേക്ക് ഇടിച്ചിട്ട് വാഹനം ഓടിച്ചുപോവുകയായിരുന്നു.

വാഹനം ഓടിച്ചുപോയ ഇയാളെ കണ്ടെയ്‌നര്‍ റോഡിനു കുറുകെ ഇട്ട് പൊലീസ് പിടികൂടുകയായിരുന്നു.

പ്രതി മയക്കുമരുന്ന് ലഹരിയിലായിരുന്നു എന്ന് പൊലീസ് പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular