Friday, May 3, 2024
HomeIndiaബാഗേപള്ളി മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ബാഗേപള്ളി മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ര്‍ണാടക ബാഗേപള്ളി മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ഥി ഡോ. അനില്‍ കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

സംസ്ഥാന സെക്രട്ടറി യു ബസവരാജ്, നേതാക്കളായ ഗോവര്‍ധനാചാരി, ഡോ. രാമപ്പ തുടങ്ങിയവര്‍ക്കൊപ്പം ബാഗേപ്പള്ളി താലൂക്ക് ഓഫീസിലെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് നടന്ന പൊതുയോഗം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി ഉദ്ഘാടനം ചെയ്തു. യു ബാസവരാജ്, കേന്ദ്ര കമ്മിറ്റി അംഗം കെഎന്‍ ഉമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

കെജിഎഫ് മണ്ഡലത്തിലെ സിപിഐഎം സ്ഥാനാര്‍ത്ഥിയായ തങ്കരാജും പത്രിക സമര്‍പ്പിച്ചു. കെആര്‍ പുരത്ത് നഞ്ചേഗൗഡ നാളെയും കല്‍ബുര്‍ഗിയില്‍ പാണ്ഡുരംഗ മാവിന്‍കര്‍ 19നും പത്രിക സമര്‍പ്പിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular