Sunday, June 16, 2024
HomeIndia37 ദിവസം, അമൃത്പാല്‍ സിങ് ഒടുവില്‍ കീഴടങ്ങി

37 ദിവസം, അമൃത്പാല്‍ സിങ് ഒടുവില്‍ കീഴടങ്ങി

ന്യൂഡല്‍ഹി : ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ്ങിനെ ഞായറാഴ്ച രാവിലെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ 7 മണിക്കാണ് കീഴടങ്ങുന്ന വിവരം പൊലീസിനെ ഫോണില്‍ അറിയിച്ചത്.

തുടര്‍ന്ന്, പിന്നീട് അമൃത്പാലിനെ ദിബ്രുഗഡ് ജയിലിലേക്ക് മാറ്റി.പഞ്ചാബിലെ മോഗയിലെ ഗുരുദ്വാരയില്‍ സിഖ് സംഗത്തിനു ശേഷമാണ് ‘വാരിസ് പഞ്ചാബ് ദേ’ തലവന്‍ പൊലീസില്‍ കീഴടങ്ങിയത്.

ഖലിസ്ഥാന്‍ വാദി ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലയുടെ ജന്മനാടാണ് മോഗ. ശനിയാഴ്ച രാത്രിയാണ് അമൃത്പാല്‍ ഇവിടേക്ക് എത്തിയത്. ഗുരുദ്വാരയിലെ ആളുകളെ അമൃത്പാല്‍ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മാര്‍ച്ച്‌ 18നാണ് അമൃത്പാല്‍ ഒളിവില്‍ പോയത്. വേഷം മാറിയും വാഹനം മാറ്റിയും പൊലീസിനെ വെട്ടിച്ച്‌ പലയിടത്തായി താമസിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് സ്ഥലത്തെത്തുമ്ബോഴേക്കും അമൃത്പാല്‍ ഒളിത്താവളം മാറ്റുകയായിരുന്നു.

RELATED ARTICLES

STORIES

Most Popular