Wednesday, June 26, 2024
HomeIndiaഏറ്റവും ഉയർന്ന ജനസംഖ്യ, കൈനിറയെ പ്രശ്നങ്ങൾ, പക്ഷെ ഉയർന്ന യുവ സാന്നിധ്യം ഇന്ത്യക്കു പ്രത്യാശ

ഏറ്റവും ഉയർന്ന ജനസംഖ്യ, കൈനിറയെ പ്രശ്നങ്ങൾ, പക്ഷെ ഉയർന്ന യുവ സാന്നിധ്യം ഇന്ത്യക്കു പ്രത്യാശ

ലോകത്തെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ. മൂന്നിരട്ടി വലുപ്പമുള്ള ചൈനയെ പിന്തള്ളി ഇന്ത്യ ഇന്നു ഭൂമിയിലെ ജനങ്ങളിൽ അഞ്ചിലൊന്നിന്റെ ഗൃഹമായി.

ജനസംഖ്യ 1.4286 ബില്യൺ. അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലെ ജനസംഖ്യയെ പോലും പിന്തള്ളി. ചൈനയുടേത് ഇപ്പോൾ 1.4257  ബില്യൺ.

‘ഭൂരിപക്ഷം’ ചെറുതാണെങ്കിലും ഇന്ത്യൻ ജനസംഖ്യയുടെ പ്രത്യേകത അതിന്റെ യുവത്വമാണ്. ചൈനയുടെ ജനസംഖ്യയിൽ നല്ലൊരു ഭാഗത്തിനും പ്രായമേറി. ജനം കുറഞ്ഞു വരികയുമാണ്. ഇന്ത്യയിൽ പകുതിയിലേറെ ജനങ്ങൾ 30 വയസിൽ താഴെയാണ്.

ഇതൊക്കെ യുഎൻ കണക്കാണ്. ഇന്ത്യയിൽ 2011 നു ശേഷം ജനസംഖ്യാ കണക്കെടുപ്പു നടന്നിട്ടില്ല. 2021ൽ നടത്തേണ്ടതു കോവിഡ് മൂലം മുടങ്ങി.

ഇന്ത്യയിൽ 2022ൽ 23 മില്യൺ കുട്ടികൾ ജനിച്ചെന്നാണ് കണക്ക്. ചൈനയിൽ 9.56 മില്യൺ മാത്രം.

യുഎൻ കണക്കനുസരിച്ചു ഇന്ത്യയിൽ പകുതിയിലേറെ ആളുകൾ 30 വയസിനു താഴെയാണെങ്കിൽ യുഎസിലും ചൈനയിലും 38 ആണ്. സാമ്പത്തിക വളർച്ചയ്ക്കു സഹായിക്കുന്ന ഘടകമാണ് യുവജനം. ഇന്ത്യൻ ജനതയുടെ മൂന്നിൽ രണ്ടു ഭാഗം തൊഴിൽ ചെയ്യുന്ന പ്രായത്തിലാണ് — 15 മുതൽ 64 വരെ. കൂടുതൽ ഉത്പാദനവും സേവനങ്ങളും പ്രതീക്ഷിക്കാം. നവീന ആശയങ്ങളും അത്യാധുനിക സാങ്കേതിക വിദ്യയും രംഗപ്രവേശം ചെയ്യാം. ഇതൊക്കെ നടക്കണമെങ്കിൽ കാർഷിക രംഗത്തു നിന്നു വ്യവസായ രംഗത്തേക്കു മാറണം. എങ്കിൽ മാത്രമേ ആവശ്യത്തിനു തൊഴിൽ മേഖലകൾ തുറന്നു വരൂ. ഇപ്പോൾ നിൽക്കുന്ന വ്യാവസായിക ഉത്പാദന തോത് 14% ആണ്. അത് 25% ആയി വർധിപ്പിക്കണം എന്നാണ് മോദി സർക്കാരിന്റെ ലക്‌ഷ്യം.

അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രമേ അതൊക്കെ നടക്കൂ: ദാരിദ്ര്യം, പട്ടിണി, പോഷകാഹാരക്കുറവ് ഇതൊക്കെ അടിയന്തര ശ്രദ്ധ വേണ്ട വിഷയങ്ങളാണ്. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിൽ വളർച്ച മെച്ചപ്പെടണം. അടിസ്ഥാന സൗകര്യങ്ങൾ വര്ധിക്കണം. ഗ്രാമങ്ങളിലും പട്ടണങ്ങളിലും ജനജീവിതം മെച്ചപ്പെടണം.

കാർഷിക രാജ്യത്ത് ഉത്പാദനം കൂട്ടാൻ ഒരു തടസം കാലാവസ്ഥാ പ്രശ്നങ്ങളാണ്. അടുത്ത കാലങ്ങളിലായി നീണ്ടു നിൽക്കുന്ന ഉഷ്‌ണ തരംഗങ്ങൾ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനു തടസം സൃഷ്ടിക്കുന്നുണ്ട്.

ജലക്ഷാമവും ഇന്ത്യയിൽ രൂക്ഷമാണ്. ഗ്രാമങ്ങളിൽ 40 ശതമാനത്തോളം വീടുകളിൽ സ്ഥിരമായി വെള്ളം കിട്ടുന്ന സംവിധാനമില്ല.

മലിനീകരണം മറ്റൊരു വലിയ പ്രശ്നം. വൈദ്യുതിയും.

ആരോഗ്യ രക്ഷയ്ക്കു കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും സർക്കാരുകൾ നീക്കി വയ്ക്കുന്നത് പ്രതിശീർഷ വരുമാനത്തിന്റെ 2% മാത്രമാണ്. ലോകത്തെ ഏറ്റവും കുറഞ്ഞ പങ്കാണത്. അഞ്ചു വയസിനു താഴെയുള്ള മൂന്നിലൊന്നു കുട്ടികളും വളർച്ച മുരടിച്ച നിലയിലാണ്. 15-49 പ്രായത്തിലുള്ള സ്ത്രീകളിൽ പകുതിയും വിളർച്ച ബാധിച്ചവരാണ്.

 പരിസ്ഥിതി വിഷയത്തിൽ ഇന്ത്യയുടെ റാങ്ക് 180 മാത്രം. യേൽ യൂണിവേഴ്സിറ്റി 2022ൽ പുറത്തു വിട്ട 180 രാജ്യങ്ങളുടെ പട്ടികയിലാണ് ബഹുമാന്യമായ അവസാന സ്ഥാനം.

യുവജനങ്ങളിൽ പക്ഷെ മൂന്നിലൊന്നു ജോലി ഇല്ലാത്തവരാണ്. തൊഴിൽ മികവുള്ളവർ എന്ന അംഗീകാരം കഷ്ടിച്ച് 5% യുവാക്കൾക്കു മാത്രമേയുള്ളൂ. സ്കൂളുകളിൽ ആയാലും യൂണിവേഴ്സിറ്റികളിൽ ആയാലും അടിസ്ഥാന സൗകര്യങ്ങൾ തീരെ മോശം. യോഗ്യരായ അധ്യാപകരുമില്ല.

Youthful majority raises hope as Indian population hits top 

RELATED ARTICLES

STORIES

Most Popular