Friday, May 3, 2024
Homeകേരളത്തില്‍ ആറ് പച്ചക്കറി വിഭവങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിഷാംശം, റിപ്പോര്‍ട്ട് പുറത്ത്

കേരളത്തില്‍ ആറ് പച്ചക്കറി വിഭവങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിഷാംശം, റിപ്പോര്‍ട്ട് പുറത്ത്

തൃശൂര്‍: ഓണത്തിന് വിഷരഹിത പച്ചക്കറി ലഭ്യമാക്കാൻ സര്‍ക്കാരും കര്‍ഷക കൂട്ടായ്മകളും ശ്രമിക്കുമ്ബോഴും പൊതുവിപണിയിലെ പഴം, പച്ചക്കറി എന്നിവയില്‍ വൻതോതില്‍ കീടനാശിനി അംശമുള്ളതായി പഠനം.

സേഫ് ടു ഈറ്റ് പദ്ധതി പ്രകാരം കാര്‍ഷിക സര്‍വകലാശാല തുടര്‍ച്ചയായി നടത്താറുള്ള പഠനത്തിലാണ് കണ്ടെത്തല്‍. പച്ചക്കറിയില്‍ 35%ലേറെയാണ് വിഷാംശം. പച്ചച്ചീര, ബജിമുളക്, കാപ്‌സിക്കം, ബ്രോക്കോളി, വഴുതന, സാമ്ബാര്‍മുളക് തുടങ്ങിയ സാമ്ബിളുകളില്‍ കൂടുതല്‍ കീടനാശിനിയുള്ളതായിസേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ 57-ാം റിപ്പോര്‍ട്ടില്‍ പറയുന്നു.

പഴവര്‍ഗം, സുഗന്ധ വ്യഞ്ജനം എന്നിവയിലും വിഷാംശമുണ്ട്. പൊതുവിപണിയുമായി താരതമ്യം ചെയ്യുമ്ബോള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിച്ച പച്ചക്കറികളില്‍ കീടനാശിനി അംശം കുറവാണ്. 27.47%. ഇക്കോ ഷോഷുകളിലും (26.73%) ജൈവമെന്ന പേരില്‍ വില്‍പ്പന നടത്തുന്ന കടകളിലും കീടനാശിനി സാന്നിദ്ധ്യം താരതമ്യേന കുറവാണ്, 20%. കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോഷോപ്പുകളിലെ പഴവര്‍ഗങ്ങളില്‍ കീടനാശിനിയില്ല.

അതേസമയം പൊതുവിപണിയിലെ റോബസ്റ്റ, സപ്പോട്ട, ഉണക്ക മുന്തിരി (കറുപ്പ്) എന്നിവയില്‍ 50% കീടനാശിനിയുണ്ട്. ഏലക്ക, ചതച്ച മുളക്, കാശ്മീരി മുളക് തുടങ്ങിയ സുഗന്ധ ദ്രവ്യങ്ങളുടെ സ്ഥിതിയും ഭിന്നമില്ല. 2006ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ചില ഭക്ഷ്യവസ്തുക്കളില്‍ അനുവദനീയമായ വിഷാംശത്തോത് നിശ്ചയിച്ചിട്ടുണ്ട്. നിശ്ചയിച്ചിട്ടില്ലാത്തവയില്‍ തോത് 0.01 പി.പി.എം (പാര്‍ട്ട് പെര്‍ മില്യണ്‍) ആയിരിക്കണമെന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഉത്തരവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular