Saturday, May 4, 2024
HomeKeralaമിഠായിത്തെരുവില്‍ വാഹനഗതാഗതം അനുവദിക്കണം: വിവിധ സംഘടനകള്‍

മിഠായിത്തെരുവില്‍ വാഹനഗതാഗതം അനുവദിക്കണം: വിവിധ സംഘടനകള്‍

കോഴിക്കോട്‌: സി.എച്ച്‌. മേല്‍പ്പാലം അറ്റകുറ്റപ്പണികള്‍ക്ക്‌ അടയ്‌ക്കുന്ന സാഹചര്യത്തില്‍ നഗരത്തിലെ ഗതാഗതക്കുരുക്ക്‌ ലഘൂകരിക്കാന്‍ മിഠായിത്തെരുവില്‍ ലൈറ്റ്‌ മോട്ടോര്‍ വാഹനങ്ങള്‍ അനുവദിക്കണമെന്ന്‌ മലബാര്‍ ഡെവലപ്‌മെന്റ്‌ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ സംഘടനാ ഭാരവാഹികളുടെ സംയുക്‌ത യോഗം അധികൃതരോട്‌ അഭ്യര്‍ത്ഥിച്ചു.

പ്രസിഡന്റ്‌ ഷെവലിയര്‍ സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. മേല്‍പ്പാലം അടച്ചതിന്റെ അടിസ്‌ഥാനത്തില്‍ അധികൃതര്‍ നടത്തിയ ട്രാഫിക്‌ പുനക്രമീകരണങ്ങള്‍ അപര്യാപ്‌തമാണെന്നും സമസ്‌ത മേഖലകളിലും ബുദ്ധിമുട്ട്‌ സൃഷ്‌ടിക്കാന്‍ ഈ നടപടി ഇടവരുത്തുമെന്ന്‌ യോഗം അഭിപ്രായപ്പെട്ടു.

മിഠായി തെരുവില്‍ വാഹന ഗതാഗതം പുനസ്‌ഥാപിച്ചാല്‍ ഇത്‌ മൂലം ഗതാഗത കുരുക്ക്‌ ലഘൂകരിക്കുന്നതിനും കോയന്‍കോ ബസാര്‍, ഗ്രാന്‍ഡ്‌ ബസാര്‍, ചെട്ടിയാര്‍ കോമ്ബൗണ്ട്‌ എന്നിവിടങ്ങളിലെ പാര്‍ക്കിങ്‌ സൗകര്യങ്ങള്‍ മിഠായിത്തെരുവിലേക്ക്‌ വരുന്ന വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്ുയന്നതിനും ചരക്ക്‌ കയറ്റിറക്കം നടത്തുന്നതിനും ജി.എച്ച്‌. റോഡിലെ തിരക്ക്‌ കുറയ്‌ക്കുന്നതിനും ഏറെ ഉപകരിക്കും. വടക്കുനിന്ന്‌ റെയില്‍വേ സ്‌റ്റേഷനിലേക്കും വലിയങ്ങാടിയിലേക്കും കോടതിയിലേക്കും എല്ലാമുള്ള ഏക വഴി ജി.എച്ച്‌. റോഡ്‌ – ലിങ്ക്‌ റോഡ്‌ വഴി മാത്രമാവും. മേലെ പാളയം റോഡ്‌ വണ്‍വേ ആക്കുന്നത്‌ ആ മേഖലയിലേക്കുള്ള യാത്ര ദുഷ്‌കരമാവുകയും തീവണ്ടി യാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ടും കഷ്‌ടനഷ്‌ടങ്ങളും നേരിടും.

പോലീസ്‌ കമ്മീഷണര്‍ ചെയര്‍മാനും ട്രാഫിക്‌ അസിസ്‌റ്റന്റ്‌ കമ്മീഷണര്‍ ജനറല്‍ കണ്‍വീനറുമായി മുമ്ബ്‌ മികച്ച നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്രാഫിക്‌ ഉപദേശക സമിതി പുനസ്‌ഥാപിച്ച്‌ വ്യാപാര – സാമൂഹിക – സാംസ്‌കാരിക സന്നദ്ധ സംഘടനകളുമായി യോഗം ചേര്‍ന്ന്‌ അഭിപ്രായസമന്വയം ഉണ്ടാക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. ഈ ആവശ്യം ജനപ്രതിനിധികള്‍, നഗരസഭ, ജില്ലാ ഭരണകൂടം, പോലീസ്‌ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.
സ്‌മാള്‍ സ്‌കെയില്‍ ബില്‍ഡിങ്‌ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്‌ പി. ഹാഷിം, കണ്‍സ്യൂമര്‍ ഗുഡ്‌സ് ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.സി. മനോജ്‌, ഡിസ്‌ട്രിക്‌ട് മര്‍ച്ചന്‍സ്‌ അസോസിയേഷന്‍ സെക്രട്ടറി സി.വി. ജോസ്സി, സിറ്റി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്‌ എം.ഐ. അഷറഫ്‌, കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ അഡ്വ. എം.കെ. അയ്യപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular