Friday, May 3, 2024
HomeKerala50-ാം വയസില്‍ പ്രഭുദേവയ്ക്ക് പെണ്‍കുഞ്ഞ്; സന്തോഷം പങ്കിട്ട് താരം

50-ാം വയസില്‍ പ്രഭുദേവയ്ക്ക് പെണ്‍കുഞ്ഞ്; സന്തോഷം പങ്കിട്ട് താരം

പ്രഭുദേവയ്ക്ക് വീണ്ടും കുഞ്ഞുപിറന്നു. അന്‍പതാം വയസിസിലാണ് താരം വീണ്ടും അച്ഛനായത്. ഭാര്യ ഹിമാനി സിങ്ങ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി പ്രഭുദേവ സാമൂഹികമാധ്യമത്തില്‍ കുറിച്ചു.

രണ്ടാം വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ദമ്ബതികള്‍ക്ക് കുഞ്ഞ് പിറന്നത്. 2020 ലോക്ഡൗണ്‍ കാലത്താണ് പ്രഭുദേവയും ഫിസിയോതെറാപ്പിസ്റ്റായ ഹിമാനി സിങ്ങും വിവാഹിതരായത്.’ഇത് സത്യമാണ്. ഈ പ്രായത്തില്‍ ഞാന്‍ വീണ്ടും അച്ഛനായി. ഇപ്പോള്‍ ജീവിതത്തിന് ഒരു പൂര്‍ണത വന്നതു പോലെ തോന്നുന്നു. മകള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്’ – പ്രഭുദേവ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു

ആദ്യ ഭാര്യ റംലത്തുമായുളള വിവാഹബന്ധം 2011 ല്‍ പ്രഭുദേവ വേര്‍പിരിഞ്ഞിരുന്നു. ഈ ബന്ധത്തില്‍ പ്രഭുദേവയ്ക്ക് മൂന്ന് ആണ്‍മക്കളുണ്ട്. മൂത്ത മകന്‍ അര്‍ബുദ രോഗത്തെ തുടര്‍ന്ന് പതിമൂന്നാം വയസ്സില്‍ മരണമടഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular