Thursday, May 2, 2024
HomeUSAവാഷിംഗ്‌ടൺ സെന്റ്  തോമസ് ഓർത്തഡോൿസ്  ഇടവകയിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു. 

വാഷിംഗ്‌ടൺ സെന്റ്  തോമസ് ഓർത്തഡോൿസ്  ഇടവകയിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു. 

വാഷിങ്ടൺ ഡി.സി: മലങ്കര ഓർത്തഡോൿസ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല ഇടവകയിൽ ഒന്നായ വാഷിംഗ്‌ടൺ സെൻറ് തോമസ് ഇടവകയിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു.

ജൂൺ പത്തിന് സന്ധ്യ നമസ്‌കാരത്തിനു ശേഷം നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ.കെ.ഓ ചാക്കോ അധ്യക്ഷൻ ആയിരുന്നു. സമീപ ഇടവകയിലെ മുതിർന്ന വൈദീകൻ ഫാ. കെ.പി. വർഗീസ്, സെൻറ് ഗ്രീഗോറിയോസ് ഇടവക വികാരി ഫാ. ലാബി ജോർജ് പനയ്ക്കാമറ്റം, ഫാ. ടോബിൻ മാത്യു എന്നിവർ വിശിഷ്ട അതിഥികൾ ആയിരുന്നു. എലിസബത്ത് ഐപ്പിന്റെ പ്രാർത്ഥന ഗാനത്തോടുകൂടി ആരംഭിച്ച പരിപാടിയിൽ ഇടവകയുടെ സെക്രട്ടറി ആഷ്‌വിൻ ജോൺ സ്വാഗതം ആശംസിച്ചു. ഇടവക വികാരി ഫാ. കെ.ഓ. ചാക്കോ അധ്യക്ഷ പ്രസംഗം നടത്തി. നരച്ച തല ശോഭയുള്ള കിരീടം, നീതിയുടെ മാർഗത്തിൽ അതിനെ പ്രാപിക്കാം എന്ന് ബൈബിളിൽ രേഖപ്പെടുത്തിരിക്കുന്നു എന്ന് ഉത്‌ബോധിപ്പിച്ചു. അനുഗ്രഹീതമായ കാലഘട്ടത്തിൽ ദൈവം തന്ന ആയുസ്സ് അത്ഭുതകരവും അതിശയകരവുമായി നടത്തുന്ന വഴികളെഓർത്തു ദൈവത്തെ മഹത്തുപ്പെടുത്തുവാനായിട്ടു വിനയോഗിച്ചതിനെ ദൈവ സന്നിധിയിൽ ഓർത്ത് ഒരു സാമൂഹമായും നിങ്ങൾ ഓരോരുത്തർക്കും വ്യക്തികളായി ദൈവത്തെ മഹത്വപെടുത്തുവാനുള്ള അവസരമായിട്ടാണ് ഇതിനെ നോക്കികാണുന്നതെന്ന്‌ പറഞ്ഞു.

പലപ്പോഴും ജീവിക്കുന്ന കാലഘട്ടത്തിൽ നമ്മൾ മറന്നുപോകുന്ന പല സ്നേഹാദരവുകളും പിന്നീടുള്ള ഒരു കാലഘട്ടത്തിൽ രേഖപ്പെടുത്തുന്നതല്ല ശുഭകരം എന്നുള്ളതുകൊണ്ട് ഒരുമനുഷ്യൻ ജീവിച്ചിരിക്കുമ്പോൾ അവനിലുള്ള നന്മകളും തിന്മകളും ഒക്കെ നമ്മൾ വർണ്ണനാതീതമായി നമ്മൾ അവതരിപ്പിക്കുന്നതിനൊപ്പംതന്നെ അവരുടെ ജീവിത്തതിന്റെ കാലഘട്ടത്തിൽ ശ്രയസ്‌കരമായിരിക്കുന്ന സന്ദർഭങ്ങളെ നന്ദിയോടെ ദൈവസന്നിധിയിൽ ഓർക്കുവാനുള്ള ഒരു അവസരമാണ് ഇത് എന്ന് എടുത്തുപറഞ്ഞു ബാൾട്ടിമോർ സെന്റ് തോമസ് ഇടവകയുടെ മുൻ വികാരിയും ഏരിയായിലെ മുതിർന്ന വൈദീകനുമായ ഫാ. കെ.പി. വര്ഗീസ് മുഖ്യ പ്രഭാഷണം നടത്തി.

സഭയിൽ മുതിർന്ന അംഗങ്ങളെ ആദരിക്കുന്നത് നമ്മുടെ കടമ എന്നു മാത്രമല്ല അത് ദൈവ പ്രസാദമുള്ള കാര്യം കൂടിയാണെന്നു പറഞ്ഞു. നാം ഇപ്പോൾ ആയിരിക്കുന്ന സുഖസൗകര്യങ്ങൾ ഒക്കെ നമുക്ക് നേടി തരുവാൻ കഷ്ടപ്പെട്ടവർ ആണ് ഇക്കൂട്ടർ. വാർത്യക്യകാലത്ത് ദൈവത്തെ പ്രത്യകമായി ഓർത്തു സമർപ്പിച് ജീവിക്കണം. പഴുത്ത ഇല താഴയ് വീഴുമ്പോൾ പച്ചില ചിരിക്കും. പക്ഷേ അവയും എന്നെക്കിലും താഴയ് വീഴും എന്നു ഓർത്തിരിക്കുന്നതു നല്ലതാണെന്ന് ഓർമ്മിപ്പിച്ചു. നമ്മുടെ ജീവിതത്തിൽ പലപ്പോഴും വാർത്യക്യത്തിൽ എത്തുമ്പോൾ പലവിധ രോഗങ്ങളും, ഉൽസാഹക്കുറവും ഉത്കണ്ഠയും, ആകുലതയും അനുഭപ്പെടാറുണ്ട്. അത് സ്വാഭാഭികമാണ്. മനുഷ്യ സഹജമാണ്. ആ സമയത്തു് ധൈരിയം നൽകുന്ന ദൈവ വാക്യങ്ങൾ ഉണ്ട്. അതിനെ ചിന്തിച്ചും കൊണ്ട് ദൈവത്തിൽ ആശ്രയിച്ചും മുന്നോട്ടു പോകുവാൻ ഈ ദിനങ്ങൾ നാം ഉപയോഗപ്പെടുത്തണം എന്നു ആമുഖമായി സൂചിപ്പിച്ചു.

യോഹന്നാൻറെ സുവിശേഷം പതിനാലാം അധ്യായം ഒന്നാം വാക്യത്തിൽ നമ്മുടെ കർത്താവ് ഇങ്ങനെ പറയുന്നു. നിങ്ങളുടെ ഹൃദയം അസ്വസ്ഥം ആകരുത്, ദൈവത്തിൽ വിശ്വസ്സിപ്പിൻ എന്നിലും വിശ്വസ്സിപ്പിൻ. ഇത് കർത്താവ് പറയുന്ന സാഹചര്യത്തെ വിവരിക്കുകയുണ്ടായി. വാർത്യക്യത്തിൽ വിശ്വവാസത്തോടും ധൈര്യത്തോടും. കുടി മുന്നേറുവാൻ മുന്ന് കാര്യങ്ങൾ എടുത്തു പറഞ്ഞു. ഒന്ന്. ദൈവത്തിൻറെ ദിവ്യ പരിപാലനത്തിനുള്ള ഉറച്ച വിശ്വസം.രണ്ടു. ദൈവ സാന്നിത്യം തിരിച്ചറിയുക. മുന്ന്. വിശ്വസത്തിന്റെ ശക്തി. ദൈവം സർവ്വശക്തനാണ്. നമ്മുടെ വിശ്വസം ബലമുള്ളതോ ഉറച്ചതോ എന്ന് നാം ചിന്തിക്കണം. ദൈവത്തിൽ കൂടുതൽ ആയി ആശ്രയിക്കുവാനുള്ള അവസരമാണ് വാർത്യക്യത്തിൽ നമുക്കു ലഭിക്കുന്നത്. അതുകൊണ്ട്‌ നാം ഒന്നിനും കൊള്ളാത്തവരായി പോയി എന്ന് ചിന്തിക്കാതെ നമ്മെ ശക്തൻ ആക്കുന്നവൻ മുഖ്‌ആന്ദിരം ഞാൻ സകലത്തിലും മതിയായവൻ ആകുന്നു എന്ന് പൗലോസ് ശ്ലീഹായെപ്പോലെ പറയുവാൻ നമുക്കു സാധിക്കണം എന്ന് ഓർമ്മിപ്പിച്ചു.

ലീലാമ്മ വര്ഗീസ്, ഇ. ൻ. തോമസ്, ശോശാമ്മ തോമസ്, ഉമ്മൻ കോശി, ലാലി കോശി, രാജൻ വര്ഗീസ് , രമണി വര്ഗീസ് , കെ.എം ജോൺ , ലീലാമ്മ ജോൺ, ജോർജ് വര്ഗീസ്, സൂസൻ വര്ഗീസ്, മത്തായി ചാക്കോ , മരിയ ചാക്കോ, ടി.പി. എബ്രഹാം, ചിന്നകുട്ടി എബ്രഹാം, കൊച്ചുകുഞ്ഞു യോഹന്നാൻ, ലീലാമ്മ യോഹന്നാൻ, രാജൻ യോഹന്നാൻ, മേരി രാജൻ, യോഹന്നാൻ എബ്രഹാം, മറിയാമ്മ എബ്രഹാം, ജോർജ് വി. തോമസ്. ഗ്രേസി തോമസ്, അന്നമ്മ ടി.കെ., ഐസക്ക് ജോൺ, മിനി ജോൺ, ജോർജ് പി. തോമസ്, സൂസൻ തോമസ്., എന്നിവരെ റോസാ പൂക്കൾ നൽകി ചെണ്ട മേളങ്ങളുടെ അകമ്പടിയോടുകൂടി ഹോളിലേക്കു ആനയിക്കുകയും, ഫാ. കെ.പി. വര്ഗീസ് ഫാമിലി ഫോട്ടോ ആലേഖനം ചെയ്ത ഷീൽഡുകൾ ഓരോ ഫാമിലിക്കും നൽകുകയും, ഫാ. ലാബി ജോർജ് അവർക്ക് പൊന്നാട അണിയിച്ചു ആദരിക്കുകയുംചെയ്തു.

ഫാ. ടോബിൻ മാത്യു ഇടവകയുടെ പുതിയ ഡയറക്ടറി നറുക്കെടുപ്പിലൂടെ രാജൻ വര്ഗീസിനും രമണി വര്ഗീസിനും നൽകി ഡയറക്ടറി പ്രകാശനം നിർവഹിച്ചു. ഫാ. ലാബി ജോർജ്, ഈപ്പൻ വര്ഗീസ്, കെവിൻ ബിക്സ, നിർമല തോമസ് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. ഇടവേളകളിൽ, മർത്തമറിയം സമാജം, എം.ജി.ഓ.സിസം, ബാലസമാജം എന്നിവരുടെ നിർത്തവും, സംഘ ഗാനങ്ങളും, എലിസബത്ത് ഐപ്പിന്റെ ഗാനവും പ്രത്യകം ശ്രദ്ധിക്കപ്പെട്ടു. ബെന്നറ്റ് തോമസും, ജിജി വര്ഗീസ് എന്നിവർ എം. സി. മാർ ആയിരുന്നു. ആദരവുകൾ ഏറ്റു വാങ്ങിയ മുതിർന്ന അംഗങ്ങളെ പ്രതിനിധികരിച് കൊച്ചുകുഞ്ഞു യോഹന്നാൻ പ്രോഗ്രാം ഓർഗനൈസ് ചെയ്ത എല്ലാവരെയും അഭിനന്ദിക്കുകയും അവരോടുള്ള നന്ദി പറയുകയും ചെയ്തു.

മാർത്ത മറിയം സമാജത്തെ പ്രതിനിധികരിച് ഡോക്ടർ കൊച്ചുമോൾ സുരേഷ് മുതിർന്ന അംഗങ്ങളെ നന്ദിയും സ്നേഹവും അറിയിച്ചു. കൂടാതെ ഈ പ്രോഗാം ഓർഗനൈസ് ചെയ്ത ആത്മീയ സംഘടനകൾ, മെൻസ് ഫോറം, മാർത്ത മറിയം സമാജം, എം.ജി.ഓ.സിസം, ബാല സമാജം, ഇടവകയുടെ വികാരി, ട്രസ്റ്റീ, സെക്രട്ടറി, മാനേജിങ് കമ്മിറ്റി, ഇതിനുവേണ്ടി സമയം ചിലവഴിച്ച എല്ലാ അംഗങ്ങളോടും ഇടവകയുടെ പേരിലുള്ള നന്ദിയും സ്‌നേഹവും അറിയിക്കുകയുണ്ടായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular