Thursday, May 2, 2024
HomeIndia43ാം ചരമവാര്‍ഷിക ദിനത്തില്‍ സഞ്ജയ് ഗാന്ധിക്ക് പേരമകളുടെ ശ്രദ്ധാഞ്ജലി

43ാം ചരമവാര്‍ഷിക ദിനത്തില്‍ സഞ്ജയ് ഗാന്ധിക്ക് പേരമകളുടെ ശ്രദ്ധാഞ്ജലി

ന്യൂഡല്‍ഹി: സഞ്ജയ് ഗാന്ധിയുടെ 43ാം ചരമവാര്‍ഷിക ദിനത്തില്‍ കൊച്ചുമകളുടെ ആദരം. പിതാവ് വരുണ്‍ ഗാന്ധിക്കും മുത്തശ്ശി മനേക ഗാന്ധിക്കുമൊപ്പമായിരുന്നു അനസൂയ ശാന്തിവനത്തില്‍ മുത്തശ്ശന് ശ്രദ്ധാഞ്ജലിയര്‍പ്പിക്കാനെത്തിയത്.

ഇതാദ്യമായാണ് അനസൂയ മുത്തശ്ശന് ആദരാഞ്ജലിയര്‍പ്പിക്കാനെത്തുന്നത്. വരുണ്‍ ഗാന്ധി തന്നെയാണ് ഇത് ട്വിറ്ററില്‍ പങ്കുവെച്ചത്.

2013ലാണ് വരുണ്‍ ഗാന്ധിയുടെയും യാമിനി റോയ് ചൗധരിയുടെയും മകളായി അനസൂയ ജനിച്ചത്. ഇന്ദിര ഗാന്ധിയുടെയും ഫിറോസ് ഗാന്ധിയുടെയും ഇളയ മകനാണ് സഞ്ജയ് ഗാന്ധി. വരുണ്‍ ഗാന്ധിക്ക് മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് 1980 ജൂണ്‍ 23ന് സഞ്ജയ് ഗാന്ധി വിമാനാപകടത്തില്‍ മരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular