Monday, May 13, 2024
HomeIndiaമൂര്‍ഖന്റെ വയറ്റില്‍ പ്ലാസ്റ്റിക് പാത്രം കുടുങ്ങി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടര്‍

മൂര്‍ഖന്റെ വയറ്റില്‍ പ്ലാസ്റ്റിക് പാത്രം കുടുങ്ങി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടര്‍

മംഗളൂറു: മൂര്‍ഖൻ പാമ്ബ് വിഴുങ്ങിയ പ്ലാസ്റ്റിക് പാത്രം വെറ്ററിനറി ഡോക്ടര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
കവലപടൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വാസന്തിയുടെ മംഗളൂറു ബണ്ട്വാള്‍ വഗ്ഗയിലെ വീട്ടുവളപ്പില്‍ അനങ്ങാനാവാതെ കിടന്ന പാമ്ബിനെയാണ് ശസ്ത്രക്രിയക്ക് വിധേയമാക്കിയതും, തുടര്‍ന്ന് കുടലില്‍ വ്രണമുണ്ടാക്കിയ പ്ലാസ്റ്റിക് പാത്രം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതും.
വഗ്ഗയിലേ പാമ്ബുപിടിത്തക്കാരൻ കിരണിന്റെ സഹായത്തോടെ പാമ്ബിനെ വെറ്ററിനറി സര്‍ജൻ മംഗളൂരുവിലെ ഡോ. യശസ്വി നരവിയുടെ അടുത്ത് എത്തിച്ചു. എക്സ്റേയില്‍ കണ്ടെത്തിയ പാത്രം പാമ്ബിന് അനസ്തേഷ്യ നല്‍കിയ ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു.അഞ്ചു മീറ്റര്‍ നീളമുള്ള പെണ്‍ മൂര്‍ഖന് 10 വര്‍ഷത്തോളം പ്രായമുണ്ടാവുമെന്ന് ഡോക്ടര്‍ പറഞ്ഞു. വനം അധികൃതരുടെ അറിവോടെ കാട്ടില്‍ വിട്ടതായും അറിയിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular