Sunday, May 12, 2024
HomeKeralaആഴക്കടലില്‍ കളക്ടറുടെ മിന്നല്‍ പരിശോധന

ആഴക്കടലില്‍ കളക്ടറുടെ മിന്നല്‍ പരിശോധന

ചേറ്റുവ: ട്രോളിംഗ് നിരോധന നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നെന്ന് ഉറപ്പാക്കാൻ കടലിലും ഹാര്‍ബറിലും കളക്ടറുടെ മിന്നല്‍ പരിശോധന.
ജില്ലാകളക്ടര്‍ വി.ആര്‍. കൃഷ്ണതേജയും, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും, പോലീസും ഉള്‍പ്പെട്ട സംഘമാണ് പട്രോളിംഗിനിറങ്ങിയത്.

ചേറ്റുവ ഹാര്‍ബറില്‍നിന്നു പുറപ്പെട്ട സംഘം ഒരു മണിക്കൂറോളം കടലില്‍ പരിശോധന നടത്തി. കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന യാനങ്ങളുടെ രേഖകള്‍ കളക്ടര്‍ നേരിട്ട് പരിശോധിച്ചു. ട്രോളിംഗിന് വിരുദ്ധമായി നിരോധിത വലകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നടക്കുന്നുണ്ടോയെന്നും നിരോധനമുള്ള യാനങ്ങള്‍ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്നുണ്ടോയെന്നും പരിശോധിച്ചു. പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയില്ല. പട്രോളിംഗ് കഴിഞ്ഞ് തിരിച്ചെത്തിയ ജില്ലാകളക്ടര്‍ മത്സ്യത്തൊഴിലാളികളുമായി സംസാരിച്ച്‌ അവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് മടങ്ങിയത്.

സബ് കളക്ടര്‍ മുഹമ്മദ് ഷഫീഖ്, ചാവക്കാട് തഹസില്‍ദാര്‍ ടി.കെ. ഷാജി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി. അനിത, അസിസ്റ്റൻറ് ഡയറക്ടര്‍ എം.എൻ. സുലേഖ, എക്സ്റ്റൻഷൻ ഓഫീസര്‍മാരായ സി. അശ്വിൻ രാജ്, യു.എം. ശ്രുതി മോള്‍, അസിസ്റ്റൻറ് ഓഫീസര്‍ ലീന തോമസ്, മറൈൻ എൻഫോസ്മെൻറ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വി. എൻ. പ്രശാന്ത്കുമാര്‍ തുടങ്ങിയവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular