Saturday, May 18, 2024
HomeIndiaതെരുവു നായ്ക്കള്‍ പൊതു സുരക്ഷയ്ക്കു ഭീഷണി; കൊന്നൊടുക്കണം; ബാലാവകാശ കമ്മിഷന്‍ സുപ്രീം കോടതിയില്‍

തെരുവു നായ്ക്കള്‍ പൊതു സുരക്ഷയ്ക്കു ഭീഷണി; കൊന്നൊടുക്കണം; ബാലാവകാശ കമ്മിഷന്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: അപകടകാരികളായ തെരുവു നായ്ക്കളെ കൊല്ലാന്‍ അനുമതി തേടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി.

കേരളത്തില്‍ തെരുവു നായ് ആക്രമണം വര്‍ധിച്ചുവരികയാണെന്നും അപകടകാരികളായ നായകളെ കൊന്നൊടുക്കണമെന്നും കമ്മിഷന്‍ അപേക്ഷയില്‍ പറയുന്നു.

2019ല്‍ കേരളത്തില്‍ 5794 തെരുവു നായ ആക്രമണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2020ല്‍ ഇത് 3951 ആണ്. എന്നാല്‍ 2021ല്‍ കേസുകള്‍ 7927ഉം 2022ല്‍ 11,776ഉം ആയി ഉയര്‍ന്നെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. 2023 ജൂണ്‍ 19 വരെയുള്ള കണക്ക് അനുസരിച്ച്‌ 6276 തെരുവു നായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കണ്ണൂരില്‍ പതിനൊന്നുവയസ്സുകാരനായ നിഹാല്‍ തെരുവു നായ ആക്രമണത്തില്‍ മരിച്ചത് അപേക്ഷയില്‍ ചൂുണ്ടിക്കാട്ടിയിട്ടുണ്ട്.

തെരുവു നായ് ശല്യം നിയന്ത്രിക്കുന്നതിന് നായ്ക്കളെ കൊന്നൊടുക്കുകയോ കൂട്ടിലടയ്ക്കുകയോ ചെയ്യണമെന്ന കമ്മിഷന്‍ പറഞ്ഞു. തെരുവു നായ്ക്കള്‍ പൊതു സുരക്ഷയ്ക്കു ഭീഷണിയാണ്. അവ മനുഷ്യരെയും മറ്റു മൃഗങ്ങളെയും ആക്രമിക്കുന്നു. തെരുവുനായ്ക്കള്‍ രോഗം പരത്തുന്നുണ്ടെന്നും കമ്മിഷന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular