Saturday, May 4, 2024
HomeGulf'ഫൈ എക്‌സ്പിരിമെന്റ്' ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയകരം; ബഹിരാകാശത്ത് പുതിയ ഇമാറാത്തി നേട്ടം

‘ഫൈ എക്‌സ്പിരിമെന്റ്’ ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയകരം; ബഹിരാകാശത്ത് പുതിയ ഇമാറാത്തി നേട്ടം

ദുബൈ : ‘ഫൈ എക്‌സ്പിരിമെന്റ്’ സംരംഭത്തിന്റെ ഭാഗമായി പേലോഡ് വഹിച്ചുള്ള ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു.

റഷ്യയിലെ വോസ്റ്റോക്‌നി കോസ്‌മോഡ്രോമില്‍ നിന്ന് സോയൂസ് -2 റോക്കറ്റില്‍ ഇന്നലെ ഉപഗ്രഹം കുതിച്ചുയര്‍ന്നതോടെ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററിന് മറ്റൊരു ചരിത്ര മുഹൂര്‍ത്തം കൂടിയായി.

യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഫോര്‍ ഔട്ടര്‍ സ്പേസ് അഫയേഴ്സുമായി സഹകരിച്ച്‌ സാറ്റലൈറ്റ് നവീകരണങ്ങള്‍ വികസിപ്പിക്കുന്നതിനും നിര്‍മിക്കുന്നതിനുമുള്ള ശേഷി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് പദ്ധതി. ഉപഗ്രഹം നൂറ് ശതമാനവും ഇമാറാത്തി നിര്‍മിതമാണ്. ഉപഗ്രഹത്തിന്റെ എല്ലാ മെക്കാനിക്കല്‍ ഭാഗങ്ങളും സ്വകാര്യ മേഖലയുമായി സഹകരിച്ച്‌ യു എ ഇ നിര്‍മിച്ചതാണ്. അതിന്റെ നൂതന രൂപകല്‍പ്പനയും പ്രവര്‍ത്തനങ്ങളും മിഡില്‍ ഈസ്റ്റിലെ ഇത്തരത്തിലുള്ള ആദ്യത്തേതുമാണ്.

വിക്ഷേപണം വേര്‍പിരിയല്‍ ഘട്ടം മുതല്‍ നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകും. ശേഷം മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രത്തിന്റെ ഗ്രൗണ്ട് സ്റ്റേഷനില്‍ ഉപഗ്രഹത്തില്‍ നിന്നുള്ള ആദ്യ സിഗ്‌നല്‍ സ്വീകരിക്കുന്നതിന് രണ്ട് മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ആരംഭിക്കും. ഏകദേശം 550 കിലോമീറ്റര്‍ ഉയരത്തില്‍ ഉപഗ്രഹം നിശ്ചിത ഭ്രമണപഥത്തിലെത്തി 24 മണിക്കൂര്‍ കഴിഞ്ഞാല്‍ റാസല്‍ഖൈമ എമിറേറ്റിലെ അമേരിക്കന്‍ യൂണിവേഴ്സിറ്റിയുടെ ലബോറട്ടറികളില്‍ നിന്ന് ഉപഗ്രഹത്തെ നിയന്ത്രിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular