Monday, May 13, 2024
HomeKeralaമനം കവരുന്ന കാഴ്ചകളൊരുക്കി 'കിലുക്കാംപെട്ടി'

മനം കവരുന്ന കാഴ്ചകളൊരുക്കി ‘കിലുക്കാംപെട്ടി’

കൊടുങ്ങല്ലൂര്‍: മനോഹരമായ ചുമര്‍ചിത്രങ്ങളും ആകര്‍ഷകമായ മുറ്റവും വര്‍ണാഭമായ ക്ലാസ് മുറികളുമായി വിദ്യാലയത്തിന്‍റെ മുഖഛായ മാറ്റി ‘കിലുക്കാംപെട്ടി’ പദ്ധതി.

സ്റ്റാര്‍സ് പ്രീ പ്രൈമറി പദ്ധതിയായ വര്‍ണക്കൂടാരമാണ് പുല്ലൂറ്റ് ഗവ. എല്‍.പി സ്കൂളില്‍ ‘കിലുക്കാംപെട്ടി’ എന്ന പേരില്‍ നടപ്പാക്കിയത്.

കളിസ്ഥലങ്ങള്‍, നടപ്പാതയോടുകൂടിയ ചെറിയ കുളം, മീനുകള്‍, ഞണ്ട് തുടങ്ങിയവ കൊത്തിവെച്ച പ്രവേശന കവാടം, റോഡ് പോലെയുള്ള നടപ്പാത, സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികള്‍, ചുമര്‍ ചിത്രങ്ങള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. 10 ലക്ഷം രൂപ ചെലവഴിച്ച്‌ 13 ഇടങ്ങളാണ് കൊടുങ്ങല്ലൂര്‍ ബി.ആര്‍.സി സജ്ജമാക്കിയത്.

വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സൻ ടി.കെ. ഗീത അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ഡി.പി.സി ഡോ. എൻ.ജെ. ബിനോയ് പദ്ധതി വിശദീകരിച്ചു.

നഗരസഭ വൈസ് ചെയര്‍മാൻ വി.എസ്. ദിനല്‍, സ്ഥിരംസമിതി അധ്യക്ഷരായ ലത ഉണ്ണികൃഷ്ണൻ, കെ.എസ്. കൈസാബ്, എല്‍സി പോള്‍, പ്രധാനാധ്യാപിക പി.ഡി. ട്രീസ ബിജി, പി.ടി.എ പ്രസിഡന്‍റ് ആതിര ശിവദാസ്, സ്റ്റാഫ് സെക്രട്ടറി എൻ.എച്ച്‌. സാംസൻ തുടങ്ങിയവര്‍ പങ്കെടുത്തു. ചുമര്‍ചിത്രങ്ങള്‍ വരച്ച ആര്‍ട്ടിസ്റ്റ് കണ്ണനെ എം.എല്‍.എ ആദരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular