Monday, June 17, 2024
HomeGulfദുബൈ വിമാനത്താവളത്തില്‍ കുട്ടികള്‍ക്ക് പ്രത്യേക എമിഗ്രേഷന്‍ കൗണ്ടര്‍

ദുബൈ വിമാനത്താവളത്തില്‍ കുട്ടികള്‍ക്ക് പ്രത്യേക എമിഗ്രേഷന്‍ കൗണ്ടര്‍

ദുബൈ വിമാനത്താവളത്തിന്റെ കൂടുതല്‍ ടെര്‍മിനലുകളില്‍ കുട്ടികള്‍ക്കായി പ്രത്യേക എമിഗ്രേഷൻ കൗണ്ടറുകള്‍ തുറന്നു.

ഇവിടെ കുട്ടികള്‍ക്ക് സ്വയം പാസ്പോര്‍ട്ടില്‍ സ്റ്റാമ്ബ് ചെയ്യാൻ സൗകര്യമുണ്ടാകും.

ദുബൈ വിമാനത്താവളത്തിന്റെ ഒന്ന്, രണ്ട് ടെര്‍മിനലുകളിലാണ് കുട്ടികള്‍ക്കായി പുതിയ എമിഗ്രേഷൻ കൗണ്ടറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പെരുന്നാള്‍ ദിവസം ജിഡിആര്‍എഫ്‌എ ദുബൈ മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ്‌ അഹ്‌മദ്‌ അല്‍ മര്‍റി കൗണ്ടറുകള്‍ ഉദ്ഘാടനം ചെയ്തു.

ഉപ മേധാവി മേജര്‍ ജനറല്‍ ഉബൈദ് ബിൻ സുറൂര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തു. ദുബൈ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നിലാണ് കുട്ടികള്‍ക്കായി ആദ്യം എമിഗ്രേഷൻ കൗണ്ടര്‍ തുറന്നത്. ഇതിന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്താണ് കൂടുതല്‍ ടെര്‍മിനലിലേക്ക് വ്യാപിപ്പിച്ചത്.

10,423 കുട്ടികള്‍ ടെര്‍മിനല്‍ മൂന്നിലെ കൗണ്ടര്‍ പ്രയോജനപ്പെടുത്തി. ദുബൈയിലേക്കുള്ള യാത്ര കുട്ടികള്‍ക്ക് വേറിട്ട അനുഭവമാക്കാൻ ലക്ഷ്യമിട്ടാണ് ഈ സൗകര്യം.

RELATED ARTICLES

STORIES

Most Popular