Wednesday, June 26, 2024
HomeKeralaഓപ്പറേഷന്‍ തീയറ്ററില്‍ ഹിജാബ്: രാഷ്ട്രീയ തീരുമാനം എടുക്കേണ്ട വിഷയമല്ലെന്ന് മന്ത്രി

ഓപ്പറേഷന്‍ തീയറ്ററില്‍ ഹിജാബ്: രാഷ്ട്രീയ തീരുമാനം എടുക്കേണ്ട വിഷയമല്ലെന്ന് മന്ത്രി

തിരുവനന്തപുരം: ഓപ്പറേഷന്‍ തീയറ്റില്‍ ഹിജാബിനു പകരം നീളന്‍ വസ്ത്രം ധരിക്കാന്‍ അനുമതി വേണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം രാഷ്ട്രീയ തീരുമാനമെടുക്കേണ്ട വിഷയമല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

തികച്ചും സാങ്കേതികമായ കാര്യമാണിത്. മെഡിക്കല്‍ കോളജിലെ അധ്യാപകര്‍ ഇക്കാര്യം വിദ്യാര്‍ഥികളെ അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികള്‍ അധ്യാപകരോടാണ് ആവശ്യം ഉന്നയിച്ചിട്ടുള്ളത്. അധ്യാപകര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഇതൊരു രാഷ്ട്രീയ തീരുമാനമെടുക്കേണ്ട വിഷയമല്ല. ഡോക്ടര്‍മാരുടെ സംഘടനകള്‍ തന്നെ അതിനോടു പ്രതികരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഓപ്പറേഷന്‍ തീയറ്ററില്‍ എങ്ങനെയായിരിക്കണം കാര്യങ്ങള്‍ എന്ന് ആഗോളതലത്തില്‍ ഏതെങ്കിലുമൊരു ഭരണകൂടമല്ല തീരുമാനമെടുക്കുന്നത്. തികച്ചും സാങ്കേതികമായ കാര്യമാണിത്. രോഗികള്‍ക്ക് അണുബാധയുണ്ടാവാതെ സംരക്ഷിക്കണം എന്നതാണ് അവിടെ പിന്തുടരുന്ന പ്രോട്ടോകോളിന്റെ അടിസ്ഥാനം.

യാതൊരു വിവാദവും ഇക്കാര്യത്തില്‍ വേണ്ട. ഇതൊരു ചര്‍ച്ചയാക്കേണ്ട വിഷയം പോലുമല്ല. വിദ്യാര്‍ഥികളെ അധ്യാപകര്‍ തന്നെ കാര്യം പറഞ്ഞു മനസ്സിലാക്കുമെന്ന് മന്ത്രി പറഞ്ഞു.

RELATED ARTICLES

STORIES

Most Popular