Saturday, May 4, 2024
HomeKeralaനിലമ്ബൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് പേര്‍ക്ക് തിരച്ചില്‍ പുന:രാരംഭിച്ചു

നിലമ്ബൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് പേര്‍ക്ക് തിരച്ചില്‍ പുന:രാരംഭിച്ചു

ലപ്പുറം: നിലമ്ബൂര്‍ കുതിരപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ രണ്ട് പേര്‍ക്കായി അമരമ്ബലം പുഴയില്‍ തിരച്ചില്‍ പുനഃരാരംഭിച്ചു.

ബുധനാഴ്ച ഒഴുക്കില്‍പ്പെട്ട അമരമ്ബലം സ്വദേശിനി സുശീല (60), കൊച്ചുമകള്‍ അനുശ്രീ(12) എന്നിവര്‍ക്കായാണ് തിരച്ചില്‍ നടക്കുന്നത്. ഇന്നലെ വൈകിട്ട് അ്ഞ്ചരയോടെ അവസാനിപ്പിച്ച തിരച്ചിലാണ് ഇപ്പോള്‍ പുന:രാരംഭിച്ചിരിക്കുന്നത്.

ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനാണ് അഞ്ചംഗ കുടുംബം അമരമ്ബലം സൗത്ത് കടവില്‍ ഇറങ്ങിയത്. അമ്മയും മൂന്ന് മക്കളും മുത്തശിയുമാണ് പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. ക്ഷേത്രത്തില്‍ ബലിയര്‍പ്പിക്കുന്നതടക്കമുള്ള ചടങ്ങുകള്‍ക്കായി എത്തിയതായിരുന്നു ഇവര്‍.

ഇവരില്‍ രണ്ട് കുട്ടികള്‍ ആദ്യം രക്ഷപ്പെട്ടു. ഒരാളെ നാട്ടുകാര്‍ രക്ഷപെടുത്തി. എന്നാല്‍ സുശീലയേയും അനുശ്രീയേയും കാണാതാവുകയായിരുന്നു.

ഇന്നലെ വൈകുന്നേരം 5.30 വരെ ഇവര്‍ക്കായി തെരച്ചില്‍ നടത്തി അവസാനിപ്പിച്ചിരുന്നു. നിലവില്‍ ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular