Monday, May 13, 2024
HomeIndia'അരിക്കൊമ്ബനെ മയക്കുവെടി വയ്ക്കരുത്'; ഹര്‍ജിക്കാര്‍ക്ക് 25,000 പിഴയിട്ട് സുപ്രീം കോടതി

‘അരിക്കൊമ്ബനെ മയക്കുവെടി വയ്ക്കരുത്’; ഹര്‍ജിക്കാര്‍ക്ക് 25,000 പിഴയിട്ട് സുപ്രീം കോടതി

ന്യൂഡല്‍ഹി: തമിഴ്‌നാട് വനത്തിലുള്ള അരിക്കൊമ്ബനെ ഇനിയും മയക്കുവെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിക്കാരന് പിഴയിട്ട് സുപ്രീം കോടതി.

വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ അഡ്വക്കസി എന്ന സംഘടനയ്ക്കാണ് 25,000രൂപ സുപ്രീം കോടതി പിഴയിട്ടത്.

എല്ലാ രണ്ടാഴ്ച കൂടുമ്ബോഴും അരിക്കൊമ്ബനുമായി ബന്ധപ്പെട്ട് സൂപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി എത്തുന്നു.
പൊതുതാത്പര്യ ഹര്‍ജി എന്നുള്ള സംവിധാനത്തെ ദുരുപയോഗം ചെയ്യുകയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന് 25,000രൂപ പിഴയിട്ടത്. ഹര്‍ജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അരിക്കൊമ്ബനെ കുറിച്ച്‌ ഒന്നും പറയേണ്ടന്ന് ഹര്‍ജിക്കാരനോട് സുപ്രീം കോടതി പറഞ്ഞു. ആന കാട്ടില്‍ എവിടെയുണ്ടെന്ന് നിങ്ങള്‍ എന്തിന് അറിയണമെന്നും സുപ്രീം കോടതി ചോദിച്ചു. ആന ഒരു സ്ഥലത്ത് നില്‍ക്കുന്ന ജീവിയല്ല. അത് വനത്തിലൂടെ പലസ്ഥലത്ത് പോകുമെന്നും കോടതി നീരീക്ഷിച്ചു.

ഒന്നിലധികം തവണ മയക്കുവെടിയേറ്റ ആനയുടെ ആരോഗ്യസ്ഥിതി മോശമാണ്. ആനയുടെ ശരീരത്തിന്റെ നിരവധി ഭാഗങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്. നിലവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്ബന്‍ ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയാണ്. ആ സാഹചര്യത്തില്‍ അരിക്കൊമ്ബനെ ഇനിയും മയക്കുവെടി വയ്ക്കരുതെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular