Saturday, May 18, 2024
HomeKeralaഒക്ടേന്‍, ലോ സള്‍ഫര്‍ കയറ്റുമതി; മികവോടെ കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്ബനി

ഒക്ടേന്‍, ലോ സള്‍ഫര്‍ കയറ്റുമതി; മികവോടെ കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്ബനി

കുവൈത്ത് സിറ്റി: യൂറോപ്യൻ വിപണികളിലേക്ക് 95 ഒക്ടേൻ മോട്ടോര്‍ ഇന്ധനവും ലോ സള്‍ഫറും കയറ്റുമതി ചെയ്തതായി കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്ബനി അറിയിച്ചു.

മികച്ച ഗുണമേന്മയും പ്രവര്‍ത്തനക്ഷമതയും കാഴ്ചവെക്കുന്നവയാണ് 95 ഒക്ടേൻ എണ്ണ. കുവൈത്തില്‍ നിന്ന് ആദ്യമായാണ് ഇതിന്റെ കയറ്റുമതി.

മിനാ അല്‍ അഹമ്മദിയില്‍നിന്ന് പസഫിക് സാറ എന്ന എണ്ണക്കപ്പലിലാണ് അവ എത്തിച്ചത്. കയറ്റുമതിയുടെ അളവ് 35,000 ടണ്‍ വരുമെന്നും കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്ബനി ഇന്ധനവിതരണ പ്രവര്‍ത്തനങ്ങളുടെ ഡെപ്യൂട്ടി സി.ഇ.ഒയും കെ.എൻ.പി.സിയുടെ ഔദ്യോഗിക വക്താവുമായ ഗാനിം അല്‍ ഒതൈബി പറഞ്ഞു. കുവൈത്ത് പെട്രോളിയം കോര്‍പറേഷന്റെ അന്താരാഷ്ട്ര വിപണന മേഖലയുമായി സഹകരിച്ചും ഏകോപിപ്പിച്ചുമാണ് കയറ്റുമതി നടത്തിയത്. പ്രാദേശിക വിപണിയുടെ മുഴുവൻ ആവശ്യവും നിറവേറ്റിയതിനുശേഷമാണ് കയറ്റുമതിയെന്നും അല്‍ ഒതൈബി കൂട്ടിച്ചേര്‍ത്തു.

2022 മാര്‍ച്ചില്‍ ക്ലീൻ ഫ്യുവല്‍ പ്രോജക്‌ട് പ്രവര്‍ത്തിപ്പിച്ചതിനുശേഷം യൂറോപ്യൻ, അമേരിക്കൻ വിപണികളില്‍ അംഗീകരിച്ചിട്ടുള്ള അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിലൂടെ ലാഭകരമായ അധിക സാമ്ബത്തിക വരുമാനം നേടാൻ കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്ബനിക്ക് കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് കമ്ബനിയുടെ ലാഭക്ഷമത വര്‍ധിപ്പിക്കുകയും ദേശീയ സമ്ബദ്‌വ്യവസ്ഥയെ പിന്തുണക്കുന്നതിന് സംഭാവന നല്‍കുകയും ചെയ്യുന്നു. പരിസ്ഥിതിസൗഹൃദ എണ്ണ ഉല്‍പന്നങ്ങളുടെ ആഗോള ആവശ്യം വര്‍ധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular