Friday, May 3, 2024
HomeIndiaതമിഴ്‌ നടന്‍ ധനുഷിനു ഇന്ന് 40 -ാ൦ പിറന്നാള്‍

തമിഴ്‌ നടന്‍ ധനുഷിനു ഇന്ന് 40 -ാ൦ പിറന്നാള്‍

മിഴ്‌ നടൻ ധനുഷിനു ഇന്ന് 40 -ാ൦ പിറന്നാള്‍. 2002 ലാണ് ധനുഷ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. പിതാവ് കസ്തൂരിരാജ സംവിധാനം നിര്‍വഹിച്ച തുള്ളുവതോ ഇളമൈ എന്നതായിരുന്നു ആദ്യചിത്രം.
അഭിനയത്തില്‍ താത്പര്യമില്ലാതിരുന്ന ധനുഷ് സഹോദരനും സംവിധായകനുമായ ശെല്‍വരാഘവന്റെ നിര്‍ബന്ധത്താലാണ് ഈ ചിത്രത്തില്‍ അഭിനയിച്ചത്. കരിയറിലെ ഏറ്റവും മികച്ച വിജയം നല്‍കിയത് 2007- ല്‍ പുറത്തിറങ്ങിയ പൊല്ലാതവൻ എന്ന ചിത്രമാണ്. യാരടി നീ മോഹിനി, പഠിക്കാതവൻ, ഉത്തമപുത്തിരൻ, ശീടൻ, ആടുകളം, മാപ്പിളൈ എന്നീ ചിത്രങ്ങള്‍ ധനുഷിന്റെ കരിയറില്‍ വിജയചിത്രങ്ങളായിരുന്നു. ആടുംകളം എന്ന തമിഴ് ചലച്ചിത്രത്തിലെ അഭിനയത്തിന് 2010-ലെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. ഈ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് ധനുഷ്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular