Friday, May 3, 2024
HomeIndiaക്വിറ്റിന്ത്യാ വാര്‍ഷിക ദിനത്തിലെ മാര്‍ച്ച്‌; തുഷാര്‍ ഗാന്ധിയും ടീസ്റ്റ സെതല്‍വാദും തടങ്കലില്‍

ക്വിറ്റിന്ത്യാ വാര്‍ഷിക ദിനത്തിലെ മാര്‍ച്ച്‌; തുഷാര്‍ ഗാന്ധിയും ടീസ്റ്റ സെതല്‍വാദും തടങ്കലില്‍

മുംബൈ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും എഴുത്തുകാരനുമായ തുഷാര്‍ ഗാന്ധി, ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദ് എന്നിവരെ പൊലീസ് വീട്ടുതടങ്കലിലാക്കിയതായി പരാതി.

ഇന്ന് മുംബൈയില്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടയുന്നതിനാണ് ഇരുവരേയും പൊലീസ് തടങ്കലിലാക്കിയത് എന്ന് പരിപാടിയുടെ സംഘാടകര്‍ ആരോപിച്ചു.

തുഷാര്‍ ഗാന്ധിയെ തടഞ്ഞുവെച്ച്‌ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ടീസ്റ്റ സെതല്‍വാദിനോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടുവെന്നും സംഘാടകര്‍ പ്രസ്താവനയില്‍ പറഞ്ഞു. 99 വയസ്സുള്ള സ്വാതന്ത്ര്യ സമര സേനാനി ഡോ ജിജി പരീഖിനെയും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച്‌ സംഘടിപ്പിച്ച ശാന്തി മാര്‍ച്ചിന് മുന്‍പാണ് സംഭവം.

മാര്‍ച്ചില്‍ പങ്കെടുക്കുന്നത് തടയാന്‍ തന്റെ വീടിന് പുറത്ത് 20-ഓളം പൊലീസുകാരുടെ സംഘത്തെ നിയോഗിച്ചിരുന്നെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ഓഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മഹാരാഷ്ട്രയില്‍ പൊലീസ് രാജാണ് നടക്കുന്നത് എന്നും 20 പേരടങ്ങുന്ന പൊലീസ് സംഘം ജുഹുവിലെ തന്റെ വീടിന് പുറത്തെത്തി തന്നെ തടഞ്ഞിരിക്കുകയാണെന്നും ടീസ്റ്റ സെതല്‍വാദും പറഞ്ഞു.

നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്ര ദിനത്തിലെ ഈ അഭൂതപൂര്‍വമായ അടിച്ചമര്‍ത്തല്‍ ജനാധിപത്യപരവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ക്ക് മേലുള്ള ഈ ആക്രമണത്തെ ചെറുക്കാനുള്ള തങ്ങളുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്തത് എന്നും സംഘാടകര്‍ വ്യക്തമാക്കി.

ജിതിൻ ടി.പി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular