Friday, May 3, 2024
HomeKeralaമണിപ്പൂര്‍ സംഘര്‍ഷം; അവിശ്വാസ പ്രമേയത്തെ പിന്തുണക്കാന്‍ എന്‍ഡിഎ സഖ്യകക്ഷി

മണിപ്പൂര്‍ സംഘര്‍ഷം; അവിശ്വാസ പ്രമേയത്തെ പിന്തുണക്കാന്‍ എന്‍ഡിഎ സഖ്യകക്ഷി

ല്‍ഹി: പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കാനൊരുങ്ങി എന്‍ഡിഎ സഖ്യകക്ഷിയായ എംഎന്‍എഫ് (മിസോ നാഷണല്‍ ഫ്രണ്ട്).

മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയിലുള്ള അതൃപ്തിയെ തുടര്‍ന്നാണ് നീക്കം. ലോക്‌സഭയില്‍ എംഎന്‍എഫിന് ഒരു എംപി മാത്രമാണ് ഉള്ളത്. മിസോ നാഷണല്‍ ഫ്രണ്ട് നിലവില്‍ മിസോറാമിലെ ഭരണകക്ഷിയാണ്. കഴിഞ്ഞ മാസം നടന്ന എന്‍ഡിഎ യോഗവും എംഎന്‍എഫ് ബഹിഷ്‌കരിച്ചിരുന്നു.

മണിപ്പൂര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപി ഇന്നലെ ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ആഞ്ഞടിച്ചിരുന്നു.

മണിപ്പൂരില്‍ മാതാവും ഭാരതമാതാവും കൊലചെയ്യപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. മണിപ്പൂരില്‍ കൊല ചെയ്യപ്പെടുന്നത് ഇന്ത്യയാണ്. സംസ്ഥാനം ഇപ്പോള്‍ രണ്ടായിരിക്കുന്നു. ബിജെപി രാജ്യദ്രോഹികളാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular