Friday, May 3, 2024
HomeIndiaഓണത്തിന് നാട്ടിലെത്താനിരിക്കുന്ന ബംഗളൂരു മലയാളികള്‍ക്ക് തിരിച്ചടി; 3500 കടന്ന് ബസ് ടിക്കറ്റ് വില

ഓണത്തിന് നാട്ടിലെത്താനിരിക്കുന്ന ബംഗളൂരു മലയാളികള്‍ക്ക് തിരിച്ചടി; 3500 കടന്ന് ബസ് ടിക്കറ്റ് വില

ബംഗളൂരു: ഓണം പ്രമാണിച്ച്‌ ബംഗളൂരുവില്‍ നിന്ന് നാട്ടിലെത്താനിരിക്കുന്ന മലയാളികള്‍ ഇത്തവണയും ബുദ്ധിമുട്ടും. കാരണം ഇതിനോടകം തന്നെ ബസ് ബുക്കിംഗ് വെബ്സൈറ്റുകളില്‍ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ടിക്കറ്റൊന്നിന് വില മൂവായിരത്തിയഞ്ഞൂറ് കടന്നു.അതായത് ഓണക്കാലത്ത് അഞ്ചു പേരടങ്ങുന്ന ഒരു കുടുംബത്തിന് ബസില്‍ നാട്ടിലേക്ക് പോകാന്‍ പതിനേഴായിരത്തിലധികം രൂപ വേണ്ടി വരും.
പൊതുവെ മലയാളികള്‍ ഏറ്റവും കൂടുതല്‍ കുടിയേറുന്ന ഇന്ത്യന്‍ നഗരമാണ് ബംഗളൂരു. ജോലിക്കായും പഠനത്തിനായും ബംഗളൂരു നഗരത്തിലേക്ക് എത്തുന്നവരില്‍ ഭൂരിഭാഗം പേരും ആശ്രയിക്കുന്ന ബസ്സുകളെയാണ്. ഉത്സവസീസണില്‍ നാട്ടിയേ്ക്ക് മടങ്ങാന്‍ പദ്ധതിയിടുന്ന മലയാളികള്‍ ബസ് ടിക്കറ്റ് വിലയോര്‍ക്കുമ്ബോള്‍ രണ്ടാമതൊന്നുകൂടി ആലോചിക്കേണ്ട സ്ഥിതിയാണ് . ബംഗളൂരുവില്‍ മലയാളി ഉത്രാടപ്പാച്ചില്‍ പായുന്നത് നാട്ടിലേക്കൊരു വണ്ടിയില്‍ കയറിപ്പറ്റാനാണ്.

ബസ് ബുക്കിംഗ് ആപ്പുകളില്‍ ഇപ്പോഴേ ടിക്കറ്റൊന്നിന് തിരുവനന്തപുരത്തേക്ക് നിരക്ക് 3500 കടന്നു. ഒരു കുടുംബത്തിന് നാട്ടില്‍ വരണമെങ്കില്‍ കീശ കീറിയത് തന്നെ.അതും ഓണക്കാലത്ത്.അതെസമയം മലബാര്‍ മേഖലയിലേക്ക് ആകെ ഒരു തീവണ്ടിയാണുള്ളത്. അതിലാകട്ടെ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റായി. സ്വകാര്യ ബസിന്റെ ഇത്തരത്തിലുള്ള കൊള്ള തടയാന്‍ കെഎസ്‌ആര്‍ടിസി ഇത്തവണയെങ്കിലും ഇടപെടണമെന്നതാണ് യാത്രക്കാരുടെ ആവശ്യം. ട്രെയിനുകള്‍ പലതും കെങ്കേരി പോലെ ദൂര സ്റ്റേഷനുകളില്‍ നിന്ന് പുറപ്പെടുന്നതിനാല്‍ മുതിര്‍ന്ന പൗരന്‍മാരും ആകെ ബുദ്ധിമുട്ടിലാണ്. ഇതെല്ലാം കൂടി ആലോചിച്ചാല്‍ ഓണത്തിന് നാട്ടില്‍ പോകാത്തതാണ് നല്ലതെന്നാണ് പലരുമ പറയുന്നത്.അതെസമയം കര്‍ണാടക ആര്‍ടിസി ഇത്തവണ കൂടുതല്‍ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മിതമായ നിരക്കില്‍ നേരത്തേ ബസുകള്‍ പ്രഖ്യാപിച്ചാല്‍ കെഎസ്‌ആര്‍ടിസിക്കും നല്ല ലാഭമുണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular