Friday, May 3, 2024
HomeIndiaമണിപ്പുരില്‍ പ്രതിഷേധവുമായി നാഗാ ഗോത്രജനത

മണിപ്പുരില്‍ പ്രതിഷേധവുമായി നാഗാ ഗോത്രജനത

ഗുവാഹത്തി വംശീയകലാപം നൂറാം ദിനത്തിലെത്തിയ മണിപ്പുരില് പ്രതിഷേധവുമായി നാഗാ ഗോത്ര ജനതയും രംഗത്ത്. മണിപ്പുരിലെ നാഗാ ഗോത്രങ്ങളുടെ പരമോന്നത സംഘടനയായ യുണൈറ്റഡ് നാഗാ കൗണ്‍സില്‍ (യുഎൻസി) നാലു ജില്ലയില്‍ റാലികള്‍ നടത്തി.

കേന്ദ്ര സര്ക്കാരും വിവിധ നാഗാ സംഘടനകളും തമ്മില് നടത്തിയ ചര്ച്ചയില് രൂപപ്പെട്ട ഉടമ്ബടിപ്രകാരമുള്ള നടപടികള് ആവശ്യപ്പെട്ടാണ് സേനാപതി, ചന്ദേല്‍, തമെങ്ലോങ്, ഉഖ്രുള്‍ ജില്ലകളില് ആയിരങ്ങള് തെരുവിലിറങ്ങിയത്. “വിഭജന രാഷ്ട്രീയം കളിക്കുന്നത് ഇന്ത്യ ഗവണ്‍മെന്റ് അവസാനിപ്പിക്കുക’ എന്ന മുദ്രാവാക്യം പ്രതിഷേധറാലികളില് ഉയര്ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular