Friday, May 3, 2024
HomeCinemaദുല്‍ഖറിന്‍റെ ആദ്യ വെബ് സിരീസ് 'ഗണ്‍സ് ആന്‍ഡ് ഗുലാബ്‍സ്' സ്ട്രീമിംഗ് ആരംഭിച്ചു

ദുല്‍ഖറിന്‍റെ ആദ്യ വെബ് സിരീസ് ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്‍സ്’ സ്ട്രീമിംഗ് ആരംഭിച്ചു

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ആദ്യ വെബ് സിരീസ് ആണ് ഗണ്‍സ് ആന്‍ഡ് ഗുലാബ്‍സ്. ഈ ഹിന്ദി സിരീസ് പ്രമുഖ ബോളിവുഡ് സംവിധായകരായ രാജും ഡികെയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.

കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തിലുള്ള സിരീസ് സ്ട്രീമിംഗ് ആരംഭിച്ചു. നെറ്റ്ഫ്ളിക്സിലൂടെയാണ് സീരീസിന്റെ സ്ട്രീമിങ് ആരംഭിച്ചത്.

രാജ്‍കുമാര്‍ റാവുവാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദര്‍ശ് ഗൌരവ്, ഗുല്‍ഷന്‍ ദേവയ്യ, സതീഷ് കൌശിക്, വിപിന്‍ ശര്‍മ്മ, ശ്രേയ ധന്വന്തരി, ടി ജെ ഭാനു എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പബ്ലിസിറ്റി മെറ്റീരിയലുകള്‍ക്കൊക്കെ വലിയ പ്രേക്ഷകശ്രദ്ധ കിട്ടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular