Friday, May 3, 2024
HomeKeralaമറൈന്‍ വേള്‍ഡില്‍ താരമായി ജുവനെയില്‍ ബ്ലാക്ക് പിരാന

മറൈന്‍ വേള്‍ഡില്‍ താരമായി ജുവനെയില്‍ ബ്ലാക്ക് പിരാന

കൊച്ചി: അലങ്കാര മത്സ്യങ്ങളുടെ അപൂര്‍വ കാഴ്ചകളുമായി എറണാകുളത്തപ്പൻ ഗ്രൗണ്ടില്‍ നടന്നുവരുന്ന മറൈൻ വേള്‍ഡ് അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയം കാഴ്ചക്കാരുടെ മനം കവരുന്നു.

പല നിറത്തിലും വലുപ്പത്തിലും ആസ്വാദകരെ ആകര്‍ഷിക്കുന്ന അപൂര്‍വയിനം മത്സ്യങ്ങളും കടലിനടിയിലെ ഒട്ടേറെ വിസ്മയ കാഴ്ചകളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

10 കിലോ തൂക്കം വരുന്ന ജുവനെയില്‍ ബ്ലാക്ക് പിരാനയാണ് സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നത്. ജുവനെയില്‍ ബ്ലാക്ക് പിരാനയ്ക്ക് വെള്ളി നിറമുള്ള ശരീരവും വശങ്ങളില്‍ ഇരുണ്ട പാടുകളും തിളങ്ങുന്ന ചുവന്ന കണ്ണുകളുമുണ്ട്. ഇവയെ കൂടാതെ അലിഗേറ്റര്‍, ഗപ്പി, ക്രാബുകള്‍, സ്റ്റാര്‍ ഫിഷുകള്‍ തുടങ്ങിയവയെല്ലാം കാണാം. കുട്ടികള്‍ക്കായി ഹൈടെക് അമ്യൂസിമെന്‍റ് റൈഡുകളും ഓണത്തിനുള്ള തുണിത്തരങ്ങളുടെ വിപണനമേളകളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. അഞ്ചു വയസ്സിന് മുകളിലേക്കുള്ളവര്‍ക്ക് 100 രൂപയാണ് പ്രവേശന ഫീസ്. അവധി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി ഒമ്ബതുവരെയാണ് സന്ദര്‍ശന സമയം. മറ്റു ദിവസങ്ങളില്‍ ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി ഒമ്ബതുവരെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular