Friday, May 17, 2024
HomeUncategorizedറഷ്യ റോം സന്ദര്‍ശനം ആരംഭിച്ച്‌ പരിശുദ്ധ കത്തോലിക്കാ ബാവ: റോമില്‍ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ചയും

റഷ്യ റോം സന്ദര്‍ശനം ആരംഭിച്ച്‌ പരിശുദ്ധ കത്തോലിക്കാ ബാവ: റോമില്‍ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ചയും

പരിശുദ്ധ കാതോലിക്ക ബാവായുടെ നേതൃത്വത്തില്‍ റഷ്യ റോം സന്ദര്‍ശനത്തിന് പുറപ്പെട്ട മലങ്കര ഓര്‍ത്തഡോൿസ്‌ സഭയുടെ ഉന്നത തല സംഘം ദുബായില്‍ എത്തി.റഷ്യയിലും റോമിലും പര്യടനം നടത്തുന്ന മലങ്കര ഓര്‍ത്തഡോൿസ്‌ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ നയിക്കുന്ന ഉന്നത തല സംഘം കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻകൂടിയായ ബെന്ധിക്‌ട് മൂന്നാമൻ മാര്‍പ്പാപ്പയുമായും നിര്‍ണ്ണായക കൂടിക്കാഴ്ച്ച നടത്തും.

റഷ്യൻ ഓര്‍ത്തഡോൿസ്‌ സഭയുടെ നേതൃത്വവും പരിശുദ്ധ കാതോലിക്ക ബാവക്കും സംഘത്തിനും വിരുന്നൊരുക്കുന്നുണ്ട്.

സഹോദര ക്രൈസ്തവ സഭകളുമായി നിരവധി ചര്‍ച്ചകളും പല കാര്യങ്ങളിലും ഒരുമിച്ച്‌ നീങ്ങുവാനുള്ള നടപടികളും പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ചുമതല ഏറ്റത് മുതല്‍ നടക്കുന്നുണ്ട്. സഹോദര ക്രൈസ്തവസഭകളുമായി മികച്ച ബന്ധം കേരളത്തില്‍ സൂക്ഷിക്കുന്ന ഓര്‍ത്തഡോൿസ്‌ സഭയുടെ പരമാധ്യക്ഷൻ മാര്‍പാപ്പയുമായി നടത്തുന്ന കൂടിക്കാഴ്ചകളും ചര്‍ച്ചകളും ഏറെ പ്രാധാന്യത്തോടെയാണ് നിരീക്ഷകര്‍ നോക്കി കാണുന്നത്.

ഇതിനിടെ യാത്രാ മദ്ധ്യേ ദുബായില്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിയേയും , പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി അഭി. ഡോ. യൂഹാനോൻ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, അഭി. യൂഹാനോൻ മാര്‍ ദിമത്രിയോസ് മെത്രാപ്പോലീത്ത, ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ഫാ. ഗീവര്‍ഗീസ് ജോണ്‍സണ്‍ എന്നിവരെയും ദുബായ് എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. ഞായറാഴ്ച ദുബായ് സെന്റ് തോമസ് കത്തീഡ്രലില്‍ കാതോലിക്കാ ബാവാ തിരുമേനി വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പ്രധാന കാര്‍മ്മികത്വം വഹിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular