Thursday, May 2, 2024
HomeUSAഅമേരിക്കൻ നയതന്ത്രജ്ഞൻ ബില്‍ റിച്ചാര്‍ഡ്സണ്‍ അന്തരിച്ചു

അമേരിക്കൻ നയതന്ത്രജ്ഞൻ ബില്‍ റിച്ചാര്‍ഡ്സണ്‍ അന്തരിച്ചു

വാഷിംഗ്ടണ്‍: ഐക്യരാഷ്ട്ര സംഘടനയിലെ (യു.എൻ) മുൻ യു.എസ് അംബാസഡറും ന്യൂമെക്സിക്കോ മുൻ ഗവര്‍ണറുമായ ബില്‍ റിച്ചാര്‍ഡ്സണ്‍ (75) അന്തരിച്ചു.

വെള്ളിയാഴ്ച മസാച്യുസെറ്റ്സിലെ വസതിയില്‍ ഉറക്കത്തിനിടെയായിരുന്നു അന്ത്യം. യു.എസ് മുൻ ഊര്‍ജ്ജ സെക്രട്ടറി കൂടിയായിരുന്നു ബില്‍. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ അദ്ദേഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി തടവിലാക്കപ്പെട്ട അമേരിക്കക്കാരുടെ മോചനത്തിനായുള്ള ചര്‍ച്ചകളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. ഇറാഖിലെ മുൻ പ്രസിഡന്റ് സദ്ദാം ഹുസൈൻ, ക്യൂബൻ മുൻ നേതാവ് ഫിഡല്‍ കാസ്ട്രോ, വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ തുടങ്ങി യു.എസിന്റെ ശക്തരായ എതിരാളികളോട് നേരിട്ട് ചര്‍ച്ചകള്‍ നടത്തിയ അദ്ദേഹം യു.എസ് നയതന്ത്രത്തിലെ ‘ ഇൻഡ്യാന ജോണ്‍സ് ‘ എന്നാണ് അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം മയക്കുമരുന്ന് കേസില്‍ റഷ്യയില്‍ പിടിയിലായ അമേരിക്കൻ ബാസ്ക്കറ്റ് ബോള്‍ താരം ബ്രിട്നി ഗ്രൈനറുടെ മോചനത്തിനായും അദ്ദേഹം ഇടപെട്ടു. 1947 നവംബര്‍ 15ന് കാലിഫോര്‍ണിയയില്‍ ജനിച്ച ബില്ലിന്റെ മാതാപിതാക്കള്‍ മെക്സിക്കൻ വംശജരായിരുന്നു. 2008ല്‍ പ്രസിഡൻഷ്യല്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ടിക്കറ്റിനായുള്ള ഉള്‍പാര്‍ട്ടി പോരില്‍ മത്സരിച്ചെങ്കിലും ജയം ബറാക്ക് ഒബാമയ്ക്കായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular