Saturday, May 4, 2024
HomeKeralaവിഴിഞ്ഞം തുറമുഖത്തിനായുള്ള ക്രെയിനുകളുമായി കപ്പല്‍ പുറപ്പെട്ടു

വിഴിഞ്ഞം തുറമുഖത്തിനായുള്ള ക്രെയിനുകളുമായി കപ്പല്‍ പുറപ്പെട്ടു

വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഉറപ്പിക്കാനുള്ള കൂറ്റൻ ക്രെയിനുകളുമായി കപ്പല്‍ ഷെൻഹുവാ -15 ചൈനീസ് തീരംവിട്ടു.
കാലാവസ്ഥ അനുകൂലമായാല്‍ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ വിഴിഞ്ഞം തീരത്തടുക്കും. കേരളത്തിന്‍റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തെത്തുന്ന ആദ്യ ചരക്ക് കപ്പല്‍ എന്ന പേര് ഹോങ്കോങ് രജിസ്ട്രേഷനുള്ള ജനറല്‍ കാര്‍ഗ്ഗോ വിഭാഗത്തില്‍പ്പെട്ട സെൻ ഹുവാ – 15 നായിരിക്കും.

ലോകത്തെ ഏറ്റവും വലിയ ക്രെയിൻ നിര്‍മാതാക്കളായ ഷാങ്ഹായ് ഷെൻ ഹുവാ പോര്‍ട്ട്മെഷിനറി കമ്ബനി (ഇസഡ്പിഎംസി) നിര്‍മിക്കുന്ന ഒരു സൂപ്പര്‍ പോസ്റ്റ് പാനാ മാക്സ് ക്രെയിനും നാല് റെയിൻ മൗണ്ട് സ് ഗാൻട്രി ക്രെയിനുകളുമായാണ് ഇക്കഴിഞ്ഞ രണ്ടിന് പടുകൂറ്റൻ കപ്പല്‍ യാത്ര തിരിച്ചത്.

90 മീറ്റര്‍ ഉയരവും 60 മീറ്റര്‍ കടലിലേക്കു തള്ളി നില്‍ക്കുന്നതുമായ സൂപ്പര്‍ പോസ്റ്റ് പാനാ മാക്സ് ഇന്ത്യൻ തുറമുഖങ്ങളില്‍ സ്ഥാപിക്കുന്ന ഏറ്റവും വലിയ ക്രെയിനുകളാണ്. ഇത്തരത്തിലുള്ള എട്ടെണ്ണം വിഴിഞ്ഞം തുറമുഖത്തു സ്ഥാപിക്കും.

ആദ്യമെത്തുന്ന നാല് റെയിൻ മൗണ്ട് ഗാൻട്രി ക്രെയിനുകളില്‍ രണ്ടെണ്ണം മുദ്ര തുറമുഖത്തിലേക്ക് കൊണ്ടുപോകും.

അധികംവരുന്ന മുപ്പത് ഗാൻട്രി ക്രെയിനുകളും ഏഴ് പാനാ മാക്സ് ക്രെയിനുകളുമായുള്ള കപ്പലുകള്‍ ഡിസംബറിനുള്ളില്‍ തുറമുഖത്ത് എത്തുമെന്നും അധികൃതര്‍ പറയുന്നു. ഓണസമ്മാനമായി ആദ്യകപ്പല്‍ അടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നീണ്ടു പോവുകയായിരുന്നു.

കടലിലൂടെയുള്ള യാത്രക്കിടയില്‍ കാലാവസ്ഥ അനുകൂലമായാല്‍ ഷെൻ ഹുവ ഈ മാസം 28ന് വിഴിഞ്ഞം തീരത്തടുക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷയെന്നും ഇല്ലെങ്കില്‍ വീണ്ടും ഒരാഴ്ചവരെ അധികം വേണ്ടി വരുമെന്നാണ് വിലയിരുത്തലെന്നും വിഴിഞ്ഞം തുറ മുഖ അധികൃതര്‍ വ്യക്തമാക്കി.

കപ്പലില്‍നിന്ന് കണ്ടെയ്നറുകള്‍ വാഹനങ്ങളില്‍ എടുത്തു വയ്ക്കാൻ ചുമതലപ്പെട്ട പാനാ മാക്സ് ക്രെയിനുകള്‍ ഉള്‍പ്പെടെയുള്ളവ തുറമുഖത്ത് ഉറപ്പിച്ച്‌ വാര്‍ഫും പൂര്‍ത്തിയാകുന്ന തോടെ 2024 മെയ് മാസത്തില്‍ അന്താരാഷ്ട്ര തുറമുഖം കമ്മീ ഷൻ ചെയ്യാമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular