Friday, May 3, 2024
HomeUSAയുഎസ് ഓപ്പണ്‍; കൊക്കോ ഗാഫിന് ആദ്യ ഫൈനല്‍

യുഎസ് ഓപ്പണ്‍; കൊക്കോ ഗാഫിന് ആദ്യ ഫൈനല്‍

ന്യൂയോര്‍ക്ക്: ആദ്യമായി യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലിലേക്ക് കടന്ന് അമേരിക്കന്‍ താരം കൊക്കോ ഗാഫ്. സെമിയില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന മുക്കോവയെ 6-4, 7-5 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ഗാഫിന്റെ മുന്നേറ്റം.

സെറീന വില്യംസിനു ശേഷം യുഎസ് ഓപ്പണ്‍ ഫൈനലില്‍ ആദ്യ അമേരിക്കന്‍ കൗമാരതാരമെന്ന റെക്കോഡും 19കാരി നേടിക്കഴിഞ്ഞു.

അതേസമയം മത്സരം നടക്കവേ വിവാദ നിമിഷങ്ങള്‍ക്കും സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുകയായിരുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ സെമി ഫൈനല്‍ മത്സരം തടസപ്പെടുത്തുകയുണ്ടായി. കോര്‍ട്ടിലേക്ക് ഇറങ്ങാനും ഇക്കൂട്ടര്‍ ശ്രമം നടത്തിയിരുന്നു. ഇതോടെ മത്സരം താല്‍ക്കാലികമായി നിര്‍ത്തിവെയ്‌ക്കേണ്ടിവന്നു. തുടര്‍ന്ന് സുരക്ഷാ ജീവനക്കാരും പോലീസും ചേര്‍ന്ന് പ്രതിഷേധക്കാരെ ഗാലറിയില്‍ നിന്ന് പുറത്തിറക്കിയതിന് ശേഷമാണ് മത്സരം പുനരാരംഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular